വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനം അപകടത്തില്‍പ്പെട്ടു.
കാസര്‍കോട് : വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനം അപകടത്തില്‍പ്പെട്ടു.
വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചു. കാസര്‍കോട് കുറ്റിക്കോല്‍ ബേത്തൂര്‍പാറ സ്വദേശി മഹിമ (20) ആണ് മരിച്ചത്.
അപകടത്തില്‍ പരുക്കേറ്റ മഹിമയുടെ അമ്മ വനജ, സഹോദരന്‍ മഹേഷ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് മഹിമയെ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
തുടര്‍ന്ന് അമ്മയും സഹോദരനും ചേര്‍ന്ന് മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇതിന് ഇടയിലാണ് പടിമരുതില്‍ വച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞത്.
കാറിലുണ്ടായിരുന്ന മൂന്നുപേരെയും നാട്ടുകാര്‍ ചെര്‍ക്കള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹിമയുടെ ജീവന്‍ രക്ഷിക്കാനായില്ല. നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് മഹിമ.

Comments
Post a Comment