കണ്ണൂർ : പട്ടാപ്പകൽവീടിൻ്റെ അടുക്കള വഴി അകത്ത്കയറിയ മോഷ്ടാവ് വയോധികയുടെ കഴുത്തിലണിഞ്ഞ രണ്ടു പവൻ്റെ താലിമാല കവർന്നു.
കുത്തുപറമ്പ്: പട്ടാപ്പകൽവീടിൻ്റെ അടുക്കള വഴി അകത്ത്കയറിയ മോഷ്ടാവ് വയോധികയുടെ കഴുത്തിലണിഞ്ഞ രണ്ടു പവൻ്റെ താലിമാല കവർന്നു.
കൂത്തുപറമ്പ് കണിയാർകുന്നിലെ പി.ജാനകി (77) യുടെ മാലയാണ് കവർന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.40 മണിയോടെയായിരുന്നു സംഭവം. ബഹളം വെച്ചുവെങ്കിലും വൃദ്ധയെ തള്ളിയിട്ട് മോഷ്ടാവ് മാലയുമായി കടന്നു കളഞ്ഞു. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Comments
Post a Comment