പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ പുത്തരി അടിയന്തിരം 1201 തുലാം 10 ഒക്ടോബർ 27 ന്
നാറാത്ത് പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരി അടിയന്തിരം ഒക്ടോബർ 27 തിങ്കളാഴ്ച നടക്കുന്നതാണ് .
ഒക്ടോബർ 27 ന് രാവിലെ 08.34 - 09.11 ഉള്ള മുഹൂർത്തത്തിൽ പാലും അരിയും കയറ്റൽ. തുടർന്ന് നിവേധ്യാതി പൂജകൾ (ശ്രീ കൂറുമ്പ,പുതിയ ഭഗവതി, ദണ്ഡൻ,ഖണ്ഡകർണ്ണൻ, വീരൻ,വിഷ്ണുമൂർത്തി )പൂജക്ക് ശേഷം ശ്രീകുറുമ്പയുടെയും പുതിയഭഗവതിയുടെയും വിഷ്ണു മൂർത്തിയുടെയും നർത്തനവും കൂടിയാട്ടവും .ഉച്ചയ്ക്ക് 1:30ന്പുത്തരിസദ്യ. തുടർന്ന് മുവരും ചേർന്ന് ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് മായിൽ മറയുന്നു

Comments
Post a Comment