കൂത്തുപറമ്പില്‍ വയോധികയുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ട നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍
കൂത്തുപറമ്പ്: അടുക്കള വാതില്‍ തുറന്ന് വീട്ടില്‍ കയറി വയോധികയുടെ ഒരു പവന്റെ മാലപൊട്ടിച്ച് രക്ഷപ്പെട്ട നഗരസഭാ കൗണ്‍സിലറെ പോലീസ് അറസ്റ്റുചെയ്തു. നഗരസഭയിലെ നാലാം വാര്‍ഡായ നൂഞ്ഞുമ്പായിയിലെ സി.പി.എമ്മിന്റെ കൗണ്‍സിലര്‍ മൂര്യാട് സ്വദേശി പി.പി രാജേഷിനെയാണ് പോലീസ് അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച ഉച്ചക്ക് 12.40ഓടെ കൂത്തുപറമ്പ് കണിയാര്‍കുന്നിലെ കുന്നുമ്മല്‍ ഹൗസില്‍ നാണുവിന്റ ഭാര്യ പി. ജനകിയുടെ ഒരു പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. കൂത്തുപറമ്പ് സഹകരണ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്‍ കൂടിയാണ് രാജേഷ്.

Comments
Post a Comment