കഞ്ചാവ് വലി: 5 പേർക്കെതിരെ കേസ്.
തളിപ്പറമ്പ്: കഞ്ചാവ് വലിക്കാരായ തളിപ്പറമ്പ് പോലീസ് കേസെടുത്തു.ഇന്നലെ ഇൻസ്പെക്ടർ പി.ബാബുമോൻ നഗരത്തിലും പരിസരങ്ങളിലും നടത്തിയ പട്രോളിങ്ങിനിടെയാണ് ഇവർ പിടിയിലായത്.
പട്ടുവം ചെറുവിലക്കാട്ടെ കടാങ്കോട്ട് പുതിയ വീട്ടിൽ കെ.പി.ശ്രീഹരി സുരേന്ദ്രൻ(19), പട്ടുവം പടിഞ്ഞാറേച്ചാലിലെ പുന്നച്ചേരി വീട്ടിൽ കെ.വിശ്വജിത്ത്(19),കാസർഗോഡ് സീതാംഗോളി പുത്തിഗെയിലെ കട്ടത്തട്ക്ക വീട്ടിൽ കെ.സുലൈമാൻ(25),സീതാംഗോളി പുത്തിഗെ മുഗു റോഡിലെ സൂബൈർ മൻസിലിൽ അബ്ദുൽ സുബൈർ(24),സീതാംഗോളി അംഗഡിമുഗർ കാക്കർ വീട്ടിൽ മുഹമ്മദ് ഇനാമുദ്ദീൻ(22) എന്നിവരുടെ പേരിലാണ് കേസ്.

Comments
Post a Comment