പാപ്പിനിശേരി സ്വദേശി ബൈക്കപകടത്തിൽ മരണപ്പെട്ടു.
പാപ്പിനിശേരി വെസ്റ്റ്
ബൈക്കപടത്തിൽ പരിക്കേറ്റ
പുത്തലത്ത് മോഹനൻ സ്മാരക വായനശാലക്ക് സമീപത്തെ കീരി സുമേഷ് ( 47 ) മരിച്ചു.വെള്ളിയാഴ്ച വൈകിട്ട് കെ എസ് ടി പി റോഡിൽ വെങ്ങിലാട്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുമേഷിനെ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷക്ക് ശേഷം കണ്ണുരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച്ച മരിച്ചു.
സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കരിക്കൻകുളം സമുദായ ശ്മശാനത്തിൽ .
രാവിലെ 7 30 മുതൽ പുത്തലത്ത് മോഹനൻ സ്മാരക വായനശാലയിൽ പൊതുദർശനം
.അച്ഛൻ : പരേതനായ എം പത്മനാഭൻ
അമ്മ : കെ നാണി
ഭാര്യ : കവിത ( കവിണിശേരി )
മക്കൾ : അഷിൻ (പ്ലസ് വൺ വിദ്യാർഥി , ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ ) , അർഷിത്ത് ( പാപ്പിനിശേരിവെസ്റ്റ് എൽ പി സ്കൂൾ വിദ്യാർഥി , )
സഹോദരങ്ങൾ : സിന്ധു , സ്മിത .


Comments
Post a Comment