മലയാളികൾക്ക് അഭിമാനിക്കാം ലോകകപ്പ് കളിക്കാൻ കണ്ണൂർ വളപട്ടണം സ്വദേശി തഹ്സിൻ ജംഷീദ്

 


യു എ ഇ യെ 2-1 ന് തോൽപ്പിച്ച് ഖത്തർ 2026 ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് അർഹത നേടിയിരിക്കുന്നു.. ഇത്തവണ മത്സരിച്ച് നേടിയ ബർത്ത്..

യോഗ്യത നേടിയതിൽ സന്തോഷം പങ്ക് വെച്ച് ഖത്തർ ഫുട്ബോൾ അസോസിയേഷൻ പുറത്തിറക്കിയ പോസ്റ്ററിൽ രണ്ടാം നിരയിൽ വലത് വശത്തെ അറ്റത്ത് അടയാളപ്പെടുത്തിയത് ഒരു മലയാളി പയ്യനെ...

കണ്ണൂർ വളപട്ടണം തങ്ങൾ വയൽ സ്വദേശി തഹ്സിൻ മുഹമ്മദ്‌..!!

പഴയ കാല ഫുട്ബോൾ താരവും ഖത്തർ വളപട്ടണം കൂട്ടായ്മ എക്സിക്യൂട്ടീവ് മെമ്പറും ഖത്തറിൽ ജോലി ചെയ്യുന്ന ജംഷിദ് കണ്ടിയുടെയും സി. സി. ഷൈമയുടെയും മകൻ.

ഖത്തർ അണ്ടർ 17 , യൂത്ത് , സീനിയർ ടീമിൽ ഇടം പിടിച്ച് പ്രതിഭ തെളിയിച്ച തഹ്സിൻ 2026 അമേരിക്കൻ ലോകകപ്പ് ഫുട്ബോളിൽ പന്ത് തട്ടുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന്നത് വിദൂരമല്ല..

ഇന്ത്യ ലോകകപ്പ് കളിക്കാൻ അർഹത നേടിയില്ലെങ്കിലും ഒരു മലയാളി ലോകകപ്പ് ഫുട്ബോളിൽ പന്ത് തട്ടുന്നത് കാണുവാൻ നമുക്ക് കാത്തിരിക്കാം.. ഓരോ ഇന്ത്യ ക്കാരനും അഭിമാനിക്കാം. 👌

അഭിനന്ദനങ്ങൾ. 🌹❤️

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.