മയ്യിൽ വ്യാപാരി വ്യവസായി സമിതി ജേതാക്കൾ:
വ്യാപാരി വ്യവസായി സമിതി ജേതാക്കൾ: മയ്യിൽ പവർ ക്രിക്കറ്റ് സംഘടിപ്പിക്കുന്ന 30 ഓവർ വൈറ്റ് ബാൾ ഏകദിന ടൂർണ്ണമെന്റിൽ വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ് 44 റൺസിന് ഫാത്തിമ ക്ലിനിക്ക് മയ്യിലിനെ തോൽപ്പിച്ചു.
വ്യാപാരി വ്യവസായി സമിതിയുടെ ഷൈജു.പി. കമ്പിൽ മാൻ ഓഫ് ദി മാച്ചായി തെരെഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ജില്ലാ ലൈബ്രററി കൗൺസിൽ സിക്രട്ടരി പി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. എം.വി. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത്, കൺവീനർ ബാബു പണ്ണേരി, ട്രഷറർ സി. പ്രമോദ് എന്നിവർ സംസാരിച്ചു. രാജു പപ്പാസ് സ്വാഗതവും കെ.ഒ. സത്യൻ നന്ദിയും പറഞ്ഞു.


Comments
Post a Comment