മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കി വിട്ടതിനു റെസ്റ്റോറന്റിനിൽ നിന്നും 50000 രൂപ പിഴ ഈടാക്കി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്.
ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാടായി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പഴയങ്ങാടി പിലാത്തറ റോഡിൽ എരിപുരത്തു പ്രവർത്തിച്ചു വരുന്ന കഫെ കുൽഫി എന്ന സ്ഥാപനത്തിന് മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കി വിട്ടതിനു ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 50000 രൂപ പിഴ ഈടാക്കി. പൊതു ഓടയിലേക്ക് പാൽ നിറത്തിലുള്ളതും ദുർഗന്ധം വമിക്കുന്നതുമായ മലിനജലം ഒഴുക്കി വിടുന്നു എന്ന പൊതു ജനങ്ങളുടെ നിരന്തരം പരാതിയുടെ അടിസ്ഥാനത്തിൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഫെ കുൽഫി എന്ന സ്ഥാപനത്തിൽ നിന്നു മലിന ജലം ഒഴുക്കി വിടുന്നതായി കണ്ടെത്തിയത്. പൊതു ഓടയുടെ സ്ലാബ് ഇളക്കി മാറ്റി നടത്തിയ പരിശോധനയിലാണ് രണ്ടര ഇഞ്ചോളം വ്യാസമുള്ള പൈപ്പ് വഴി മലിന ജലം പൊതു ഓടയിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തിയത്.ഉടൻ തന്നെ പൈപ്പ് അടപ്പിക്കുകയും ഓടയിൽ നിന്ന് എടുത്തു മാറ്റി മലിനജലം ടാങ്കിലേക്ക് തന്നെ ശാസ്ത്രീയ മാർഗത്തിൽ സംസ്‌ക്കരിക്കുന്ന നടപടികൾ കൈക്കൊള്ളാനും സ്‌ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, മാടായി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി അജിത്ത് കുമാർ വി.പി. ഹെൽത്ത് ഇൻസ്‌പെക്ടർ നീതു രവി തുടങ്ങിയവർ പങ്കെടുത്തു.


Comments
Post a Comment