കണ്ണൂർ : രണ്ട് ദിവസം മുൻപ് കാണാതായ യുവാവിനെ റോഡരികിലെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി.
തില്ലങ്കേരി : മട്ടന്നൂരിൽ നിന്ന് രണ്ട് ദിവസം മുൻപ് കാണാതായ യുവാവിനെ റോഡരികിലെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി.
തിലങ്കേരി കുണ്ടോട് റോഡരികിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മട്ടന്നൂർ കളറോഡ് സ്വദേശി സിദ്ധാർഥ് (20) ആണ് മരിച്ചത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മട്ടന്നൂർ പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികള്‍ സ്വീകരിച്ചു.
യുവാവിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്.
.jpg)
Comments
Post a Comment