തളിപ്പറമ്പ് : ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു
തളിപ്പറമ്പ്: യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു.
കുപ്പം മദിന നഗറിലെ കെ.എം.സിദീഖിന്റെയും ഞാറ്റുവയല്‍ സ്വദേശി മുംതാസിന്റെയും മകന്‍ ഷാമില്‍ ആണ് മരിച്ചത്.
തളിപ്പറമ്പ് ആലക്കോട് റോഡില്‍ അണ്ടിക്കളം കയറ്റത്തില്‍ വെച്ചുണ്ടായ അപകടത്തിലാണ് അന്ത്യം.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷമിലിനെ ഓട്ടോ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
കൂടെ ഉണ്ടായിരുന്ന മറ്റൊരു യുവാവിന് പരിക്ക്
നിര്‍ത്താതെ പോയ ഓട്ടോ പോലീസ് പിടികൂടിയതായാണ് വിവരം.
സി.എച്ച്.റോഡിലെ കുട്ടാമി ഹംസയുടെ ചെറുമകനാണ്.

Comments
Post a Comment