കണ്ണൂർ : വൻ മയക്ക്‌മരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ
മട്ടന്നൂരിൽ വൻ മയക്ക്‌മരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ
മട്ടന്നൂർ: മട്ടന്നൂരിൽ വൻ മയക്ക്‌മരുന്ന് വേട്ട. ന്യൂ മാഹി സ്വദേശി റിഷബ് ആണ് പിടിയിലായത്. ഇയാളിൽ നിന്നു 52 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മട്ടന്നൂർ പോലീസ് പാലോട്ടുപള്ളിയിൽ നടത്തിയ റെയ്‌ഡിൽ ആണ് മയക്ക്‌മരുന്ന് പിടികൂടിയത്.
മട്ടന്നൂർ എസ് ഐ സി പി ലിനേഷ്, സി പി ഒ മാരായ ധനേഷ്, ഹാരിസ് എന്നിവരാണ് മയക്ക്‌മരുന്ന് വേട്ട നടത്തിയത്.

Comments
Post a Comment