പ്ലസ്‌ടു വിദ്യാർത്ഥി പെപ്പർ സ്‌പ്രേഅടിച്ചു അദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കം 9 പേർ ആശുപത്രിയില്‍
പ്ലസ്‌ടു വിദ്യാർത്ഥി പെപ്പർ സ്‌പ്രേഅടിച്ചു,തിരുവനന്തപുരത്ത് അദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കം 9 പേർ ആശുപത്രിയില്‍
തിരുവനന്തപുരം: പ്ലസ്‌ടു വിദ്യാർത്ഥി പെപ്പർ സ്‌പ്രേ അടിച്ചതിനെ തുടർന്ന് അദ്ധ്യാപകരുംവിദ്യാർത്ഥികളമടക്കം 9 പേർ ആശുപത്രിയില്‍. കല്ലിയൂർ പുന്നമൂട് ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം നടന്നത്. ഏഴ് വിദ്യാർ ത്ഥികളും രണ്ട് അദ്ധ്യാപകരുമാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
പെപ്പർസ്‌പ്രേപ്രയോഗിച്ചതിനെ തുടർന്ന് ഒരു അദ്ധ്യാപിക തലകറങ്ങി വീണു. ശ്വാസം മുട്ടല്‍ അനുഭപ്പെട്ടതിനെ തുടർന്ന് ആറുപേരെ മെഡിക്കല്‍ കോളേജ്ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്ലസ്‌ടു വിദ്യാർത്ഥിയാണ് പെപ്പർ സ്‌പ്രേകൊണ്ടുവന്നതെന്നാണ് വിവരം. റെഡ്കോപ് എന്ന് പേരുള്ള പെപ്പർ സ്‌പ്രേയാണ് വിദ്യാർത്ഥി കൊണ്ടുവന്നത്.വിദ്യാർത്ഥി ഇത് പ്രയോഗിച്ച് നോക്കുന്ന സമയത്താണ് അദ്ധ്യാപകർ ക്ലാസിലേക്ക് കടന്നുവന്നത്.
അതേസമയം,തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പുന്നമൂട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക്മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില തൃപ്തികരമെന്ന്ഡോക്ടര്‍മാര്‍ അറിയിച്ചു. മുമ്പ് ശ്വാസം മുട്ടല്‍ വരാറുള്ള ഒരു കുട്ടി തീവ്ര പരിചരണ വിഭാഗത്തില്‍നിരീക്ഷണത്തിലാണ്.

Comments
Post a Comment