നാറാത്ത് സ്വദേശി ആറ് ലക്ഷം ദിർഹമുമായി അബൂദബിയിൽനിന്ന് മുങ്ങിയതായി ലുലു ഗ്രൂപ്പിന്റെ പരാതി

 



അബൂദബി: കണ്ണൂർ നാറാത്ത് സ്വദേശി ആറ് ലക്ഷം  

ദിർഹമു(ഒന്നരക്കോടി രൂപ)മായി അബൂദബിയിൽനിന്ന് മുങ്ങിയതായി ലുലു ഗ്രൂപ്പിൻ്റെ പരാതി. അബൂദബി ഖാലിദിയ്യ മാളിലെ ലുലു ഹൈപർ മാർക്കറ്റ് ജീവനക്കാരനായിരുന്ന കണ്ണൂർ നാറാത്ത് സുഹ്റ മനസിലിൽ മുഹമ്മദ് നിയാസിനെതിരേയാണ് പരാതി. സ്ഥാപനത്തിലെ കാഷ് ഓഫിസ് ഇൻചാർജായ അദ്ദേഹം ആറ് ലക്ഷം ദിർഹം(ഏതാണ്ട് ഒന്നരക്കോടി രൂപ) കവർന്നെന്നു കാണിച്ചാണ് അബൂദബി പോലിസിൽ ലുലു ഗ്രൂപ്പ് പരാതി നൽകിയത്. 15 വർഷമായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് നിയാസിനെ രണ്ടുദിവസം മുമ്പ് കാണാതായിരുന്നു. പിന്നാലെ അബൂദബിയിൽ താമസിക്കുകയായിരുന്ന കുടുംബവും നാട്ടിലേക്ക് മുങ്ങിയതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എംബസി വഴി നിയസിനെതിരേ കേരള പോലിസിലും പരാതി നൽകിയതായി ലുലു ഗ്രൂപ്പ് അറിയിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.