കണ്ണൂർ : ഐടി ഉദ്യോഗസ്ഥനില്‍ നിന്നും ഓണ്‍ലൈനില്‍ 41 ലക്ഷം രൂപ തട്ടി; യുവാവ് അറസ്റ്റില്‍.

 



കൂത്തുപറമ്പ് ജാസ് വിഹാറില്‍ ഷഹല്‍ സനജ് മല്ലിക്കറാണ്(24) അറസ്റ്റിലായത്


കോഴിക്കോട്:വടകരയില്‍ഐടിഉദ്യോഗസ്ഥനില്‍നിന്നുംഓണ്‍ലൈനിലൂടെ 41ലക്ഷംരൂപതട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൂത്തുപറമ്പ് ജാസ് വിഹാറില്‍ ഷഹല്‍ സനജ് മല്ലിക്കറാണ്(24) അറസ്റ്റിലായത്.


ബാലുശേരിസ്വദേശിയായ യുവാവിന്റെ കയ്യില്‍ നിന്നാണ്വിവിധഘട്ടങ്ങളിലായിപണംതട്ടിയെടുത്തത്. തട്ടിപ്പില്‍ കൂടുതല്‍ ആളുകള്‍ഉള്‍പ്പെട്ടിട്ടുണ്ടോഎന്നതില്‍പൊലീസ്അന്വേഷണംതുടരുകയാണ്.


ഓണ്‍ലൈന്‍ വഴി പാര്‍ട് ടൈം ബെനിഫിറ്റ് സ്‌കീമിന്റെ പേരില്‍ പണം നിക്ഷേപിച്ചാണ് ഐടി ഉദ്യോഗസ്ഥന്‍ കെണിയില്‍പ്പെട്ടത്. ആദ്യമൊക്കെ വാഗ്ദാനം ചെയ്ത ലാഭം കൃത്യമായി കിട്ടിയപ്പോള്‍ കൂടുതല്‍ പണംനിക്ഷേപിക്കുകയായിരുന്നു. ഇതു മുഴുവന്‍ നഷ്ടപ്പെട്ടപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.