സര്‍ക്കാര്‍..മാറും...ജനാധിപത്യം തകര്‍ക്കുന്നവരെ അന്ന് വെറുതേ വിടില്ല ; ബിജെപിയ്ക്ക് മുന്നറിയിപ്പുമായി രാഹുല്‍ഗാന്ധി

 



ന്യൂഡല്‍ഹി: സര്‍ക്കാര്‍ മാറുമ്പോള്‍ ജനാധിപത്യം നശിപ്പിക്കുന്നവര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്ന് ബിജെപിയ്ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. 1,800 കോടി രൂപയുടെ ആദായനികുതി നോട്ടീസ് പാര്‍ട്ടിക്ക് ലഭിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. സര്‍ക്കാര്‍ മാറുമ്പോള്‍ ജനാധിപത്യം നശിപ്പിച്ചവര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നത് കോണ്‍ഗ്രസിന്റെ ഗ്യാരന്റിയാണെന്നും പറഞ്ഞു.



ആദായനികുതി പുതിയതായി കോണ്‍ഗ്രസിന് നല്‍കിയ നോട്ടീസിനെ 'നികുതി ഭീകരത' എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. 'സര്‍ക്കാര്‍ മാറുമ്പോള്‍, ജനാധിപത്യം തകര്‍ക്കുന്നവര്‍ക്കെതിരെ തീര്‍ച്ചയായും നടപടിയെടുക്കും. ഇനി ഇത്തരമൊരു കാര്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യം ഉണ്ടാകാത്ത രീതിയിലായിരിക്കും നടപടി. ഇത് തന്റെ ഗ്യാരന്റിയാണെന്നും എക്‌സിലിട്ട കുറിപ്പില്‍ രാഹുല്‍ പറഞ്ഞു.


ആദായനികുതി ഉള്‍പ്പെടെയുള്ള കേന്ദ്ര വകുപ്പുകള്‍ ബിജെപിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചു. നികുതി ആവശ്യങ്ങള്‍ റദ്ദാക്കാന്‍ നീണ്ട നിയമയുദ്ധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആയിരക്കണക്കിന് ആളുകളില്‍ നിന്ന് ബിജെപിക്ക് സംഭാവന ലഭിച്ചിട്ടുണ്ടെന്നും അവരുടെ ആദായനികുതിയും കണക്കാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. ബിജെപിയും ആദായനികുതി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, ബിജെപിയില്‍ നിന്ന് 4,617.58 കോടി രൂപ ആവശ്യപ്പെട്ട് നികുതി വകുപ്പിനോട് അഭ്യര്‍ത്ഥിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം