ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം: ബഷീർ കണ്ണാടിപ്പറമ്പ്

 




കണ്ണൂർ: സെൻട്രൽ പൊയിലൂരിൽ ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽ നിന്ന് ക്വിൻ്റൽ കണക്കിന് ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കൾ പിടിക്കൂടിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും മുഴുവൻ പ്രതികളെയും ഉടൻ പിടി കൂടുണമെന്നും എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ ആവശ്യപ്പെട്ടു. ജില്ലയെ ആകെ ചുട്ടുകരിക്കാനുള്ള സ്ഫോടക ശേഖരമാണ് കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 

സെൻട്രൽ പൊയിലൂർ വടക്കേയിൽ പ്രമോദിന്റെയും ബന്ധു വടക്കേയിൽ ശാന്തയുടെയും വീട്ടിൽ നിന്ന് പോലീസ് പിടികൂടിയത്. ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഫോടക വസ്തു ശേഖരിച്ച് വച്ചത് അധികൃതർ ഗൗരവത്തോടെ കാണണം.

770 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കൾ ലഭ്യമാക്കാനും അത് പൊയിലൂരിൽ എത്തിക്കാനും രഹസ്യമായി സൂക്ഷിക്കാനും സഹായം ചെയ്തവരെ കൂടി അന്വേഷണത്തിൽ പുറത്ത് കൊണ്ടുവരണം. ആർ.എസ്.എസ് ഉന്നത നേതാക്കളുടെ അറിവും നിർദ്ദേശവുമില്ലാതെ

ഇത്രയും വലിയ അളവിൽ സ്ഫോടക വസ്തു ശേഖരിച്ച് വയ്ക്കാൻ ഇടയില്ല.

ഇതൊക്കെ പുറത്ത് കൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാവണം.

ഏതാനും മാസങ്ങൾക്ക് മുൻപാണ് കാക്കയങ്ങാട് ആയിച്ചോത്ത് അമ്പലമുക്ക് പന്നിയോട് മുക്കോലപറമ്പത്ത് വീട്ടിൽ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ച് ആർ.എസ്.എസ് പ്രവർത്തകൻ എ.കെ. സന്തോഷ്, ഭാര്യ ലസിത എന്നിവർക്ക് പരിക്കേറ്റത്. ഇതിന് മുൻപ് പയ്യന്നൂർ പെരിങ്ങോത്തും നിർമ്മാണത്തിനിടെ ആർ.എസ്.എസ് നേതാവിന് സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു. മുഴപ്പിലങ്ങാട് വിവേകാനന്ദ നഗറിൽ പരസ്യമായാണ് ബോംബ് നിർമാണം നടത്തി പരീക്ഷണ സ്ഫോടനം നടത്തിയത്. ഇതൊക്കെ സമീപകാലത്ത് നടന്നതാണ്. ഇതിന് മുൻപും സമാനമായ സഭവം ഉണ്ടായിരുന്നു. ജില്ലയിൽ ആർ.എസ്.എസ് ശക്തികേന്ദ്രങ്ങളിൽ ഇത്തരത്തിൽ ബോംബ് നിർമ്മാണവും പരീക്ഷണ പൊട്ടിക്കലും നിർബാധം നടക്കുന്നുവെന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. പോലീസ് ലാഘവത്തോടെയാണ് ഈ സംഭവങ്ങളിലൊക്കെയും അന്വേഷണം നടത്തിയിട്ടുള്ളത്. ഒരു സംഭവത്തിൽ പോലും ഗുഢാലോചന പുറത്തുകൊണ്ടുവരുന്ന തരത്തിൽ ആഴത്തിലുള്ള അന്വേഷണം നടക്കാറില്ല. ആർ.എസ്.എസിന്റെ ഫ്രാക്ഷൻ പോലീസിൽ രഹസ്യമായി പ്രവർത്തിക്കുന്നുവെന്ന് മാധ്യമങ്ങൾ തന്നെ മുൻപ് പുറത്തു കൊണ്ട് വന്നിരുന്നു. സ്ഫോടന സംഭവങ്ങളിലെ അന്വേഷണം പാതിവഴിയിൽ നിലച്ച് പോവുന്നത് ആർ.എസ് എസ് ഫ്രാക്ഷന്റെ സ്വാധീനം കാരണമാണോയെന്നും സമഗ്ര അന്വേഷണത്തിൽ കണ്ടെത്തണം. അതിനായി നീതിബോധവും നിഷ്പക്ഷതയുമുള്ള ഉദ്യോഗസ്ഥരെ അന്വേഷണച്ചുമതലയേൽപ്പിക്കണമെന്നും ബഷീർ കണ്ണാടിപറമ്പ പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു 


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം