കൊളച്ചേരി : ബിഹൈൻഡ് ദി കർട്ടൺ തീയ്യേറ്റർ ഗ്രൂപ്പ് കണ്ണൂർ 8 -മത് സംസ്ഥാനതല പുരസ്കാരങ്ങൾ വിതരണം ചെയ്തു.

 


കൊളച്ചേരി മുല്ലക്കൊടി ബാങ്ക് ഹാളിൽ നടന്ന പുരസ്കാര വിതരണ ചടങ്ങ് എം.വി ഗോവിന്ദൻ മാസ്റ്റർ 




എംഎൽഎ ഉദ്ഘാടനം ചെയ്തു. വിവി മോഹനൻ അധ്യക്ഷത വഹിച്ചു. നാടകരചനക്കുള്ള സാഹിത്യശ്രി പുരസ്കാരം ശ്രീധരൻ സംഘമിത്ര ( കണ്ണൂർ ), നാടക പ്രതിഭ പുരസ്കാരം സുജാത ജനനേത്രി ( തൃശൂർ) യുവ നാടക പ്രതിഭ പുരസ്കാരം അരുൺലാൽ ( പാലക്കാട്) ഗുരുപൂജ പുരസ്കാരം ശില്പി കെ കെ ആർ വെങ്ങര എന്നിവർക്ക് സിനിമാ താരം പി.പി കുഞ്ഞികൃഷ്ണൻ വിതരണം ചെയ്തു. സിനിമാ സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ, സോപാനസംഗീതജ്ഞൻ പയ്യന്നൂർ കൃഷ്ണമണി മാരാർ, ഏഷ്യാനെറ്റ് മുൻഷി ഫെയിം ബിജു ഇരിണാവ് , എന്നിവർ പങ്കെടുത്തു. കെ.സി ഹരികൃഷ്ണൻ , ശ്രീധരൻ സംഘമിത്ര ,കെ.കെആർ വെങ്ങര ,സുജാത ജനനേത്രി തുടങ്ങിയവർ സംസാരിച്ചു.

ഏകപാത്ര നാടകങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.