കണ്ണൂർ :ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍.

 



ശ്രീകണ്ഠാപുരം: ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍.



ശ്രീകണ്ഠാപുരം അടുക്കത്തെ പാഴൂപ്പറമ്പില്‍ ജിജി തോമസിനെയാണ്(51)ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തത്.


ഭാര്യ രുഗ്മിണി എന്ന റോസ്‌മേരിയെ(39) പരപുരുഷബന്ധം ആരോപിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.



ഇസ്രായേലില്‍ ജോലിചെയ്തുകൊണ്ടിരുന്ന രുഗ്മിണി മാര്‍ച്ച് 23 നാണ് നാട്ടിലെത്തിയത്.



വരുമ്പോള്‍ ജാക്ക് ഡാനിയേല്‍ എന്ന മദ്യം കൊണ്ടുവന്ന വിവരം അയല്‍ക്കാരനോട് പറഞ്ഞതായി ആരോപിച്ചാണ് 23 ന് വൈകുന്നേരം ആറോടെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്.


അരയില്‍ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് വയറിനും മുതുകിനും നട്ടെല്ലിനും കൈക്കും കൊല്ലണമെന്ന ഉദ്ദേശത്തോടെ കുത്തിയതായാണ് പരാതി.


രുഗ്മിണി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.