300 മില്ലി കുടിവെള്ളക്കുപ്പിയടക്കം ഒരു ടണ്ണിലധികം നിരോധിത ഉൽപ്പന്നങ്ങൾ രണ്ട് സ്ഥാപനങ്ങളിൽ നിന്നായി കണ്ടെടുത്തു

 



കണ്ണൂർ : ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്കോഡ് പാനൂർ നഗരസഭ പരിധിയിലെ കരിയാട് നടത്തിയ പരിശോധനയിൽ 300 മില്ലി കുടിവെള്ളക്കുപ്പിയടക്കം ഒരുടണ്ണിലധികം നിരോധിത ഉൽപ്പന്നങ്ങൾ രണ്ട് സ്ഥാപനങ്ങളിൽ നിന്നായി കണ്ടെടുത്തു.


ഈസി മാർട്ട് സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനത്തിൽ പ്ലാസ്റ്റിക് പേപ്പർ കപ്പ്,ഗാർബേജ് ബാഗ്.പ്ലാസ്റ്റിക് കാരി ബാഗുകൾ ,ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് സ്പൂണുകൾ,തെർമോകോൾ പ്ലേറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ ആകർഷകമായ രീതിയിൽ പരസ്യമായ പ്രദർശിപ്പിച്ചാണ് വിൽപ്പന നടത്തിയിരുന്നത്.ഇതേ സ്ഥാപനത്തിൻ്റെ പിറകിലെ ഗോഡൗണിൽ നിന്നും നിരോധിത 300 മില്ലി ലിറ്റർ രണ്ടായിരം കുടിവെള്ള കുപ്പികളും പിടിച്ചെടുത്തു. നിരോധിത ഉൽപ്പന്നങ്ങൾ തൊട്ടടുത്ത ജില്ലയായ കോഴിക്കോട് നിന്നാണ് എത്തിച്ചിരുന്നത്. കരിയാട് ടൗണിലെതന്നെ സെവൻസ് എന്ന സ്ഥാപനത്തിൽ നിന്നും 75 കിലോ പ്ളാസ്റ്റിക് ക്യാരി ബാഗ് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ പിടിച്ചടുത്തു. രണ്ട് സ്ഥാപനങ്ങൾക്കും പതിനായിരം രൂപ വീതം പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ പാനൂർ നഗരസഭയ്ക്ക് ജില്ലാ സ്ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്മെന്റ് ടീം ലീഡർഇ പി സുധീഷ്,എൻഫോഴ്സ്മെന്റ് ഓഫീസർ കെ ആർ അജയകുമാർ ,ഷെരി കുൽ അൻസാർ എന്നിവരോടൊപ്പം പാനൂർ നഗരസഭ സെക്രട്ടറി എ പ്രവീൺ, ക്ലീൻ സിറ്റി മാനേജർ ശശി നടുവിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവരും പങ്കെടുത്തു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം