ജീവിതം മടുത്തു, പോകുന്നു....'; യുവ ഡോക്‌ടർ അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

 


തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്‌ത യുവ ഡോക്‌ടർ അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്. മരണത്തിന് ആരും ഉത്തരവാദികളല്ല. ജീവിതം മടുത്തതു കൊണ്ട് പോകുന്നു എന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.


മറ്റ് കാരണങ്ങളൊന്നും ആത്മഹത്യാക്കുറിപ്പിൽ ഇല്ല. അഭിരാമി താമസിച്ചിരുന്ന, തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ വീട്ടിൽ നിന്നാണ് കുറിപ്പ് മെഡിക്കൽ കോളജ് പൊലീസ് കണ്ടെടുത്തത്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു.


വെള്ളനാടാണ് യുവ ഡോക്‌ടർ അഭിരാമിയുടെ സ്വദേശം. ഏതാനും മാസങ്ങൾക്ക് മുമ്പാണ് അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവും ഡോക്‌ടറാണ്. ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിയില്ലെന്ന് അഭിരാമിയുടെ പിതാവ് പറയുന്നു.


ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻ്റ് ഡോക്‌ടർ അഭിരാമിയെ മെഡിക്കൽ കോളജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.