കാട്ടാമ്പള്ളി പ്പെരുമയിൽ ഇഫ്താർ സംഗമവും യാത്രയയപ്പും ഇന്ന് .

 


കാട്ടാമ്പള്ളി: ഗവ: മാപ്പിള യു.പി.സ്കൂളിൽ വച്ച് എല്ലാ വർഷവും നടക്കുന്ന ഇഫ്താർ സംഗമം ഇന്ന് വൈകുന്നേരം 5 മണി മുതൽ നടക്കുകയാണ്. നാട്ടിലെ ആബാലവൃദ്ധം ഒത്തുചേരുന്ന കൂട്ടായ്മയിലേക്ക് എല്ലാവരും തയ്യാറെടുത്തിരിക്കയാണ്. അതോടൊപ്പം ഈ വർഷം കാട്ടാമ്പള്ളി ഗവ: മാപ്പിള സ്കൂളിൽ നിന്നും ദീർഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപകരായ ശ്രീ. അഹമ്മദ് നയ്യിർ,ശ്രീമതി.സുമ. ഇ പി. ,ശ്രീമതി.രമാവതി എന്നിവരെ കാട്ടാമ്പള്ളി പൗരാവലി ആദരിക്കുകയും ചെയ്യും. രക്ഷിതാക്കളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകളെത്തുന്ന ചടങ്ങിൽ ജനപ്രതിനിധികളും മതപണ്ഡിതരും സന്ദേശങ്ങൾ നൽകും. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നോമ്പുതുറ വിഭവങ്ങളും തയ്യാറാക്കും. സ്നേഹ സംഗമത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു ...

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.