പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ രാസദ്രാവകം ഒഴിച്ച് വികൃതമാക്കി.

 



കണ്ണൂർ പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ രാസദ്രാവകം ഒഴിച്ച് വികൃതമാക്കി. 



മുൻ മുഖ്യമന്ത്രി ഇ കെ നായനാർ, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാർ ചടയൻ ഗോവിന്ദൻ, ഒ ഭരതൻ, കോടിയേരി ബാലകൃഷ്‌ണൻ എന്നിവരുടെ സ്‌മൃതി കുടീരങ്ങളിലാണ് രാസ ദ്രാവകം ഒഴിച്ചത്.


വ്യാഴം രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കോടിയേരിയുടെ സ്‌തൂപത്തിലെ ഗ്രാനൈറ്റിൽ തീർത്ത മുഖചിത്രം അക്രമികൾ വികൃതമാക്കി. മറ്റ് സ്‌തൂപങ്ങളുടെ പേര് എഴുതിയ ഭാഗങ്ങൾ ഉൾപ്പെടെ വികൃതമാക്കി.


സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി, ജില്ലാ ആക്ടിങ്ങ് സെക്രട്ടറി ടി വി രാജേഷ്, കെ പി സഹദേവൻ, വി ശിവദാസൻ എംപി, എൻ ചന്ദ്രൻ, എം പ്രകാശൻ, കെ പി സുധാകരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.


വിവരമറിഞ്ഞ് ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

Comments