കാസര്‍കോട് ഉപ്പളയില്‍ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന 50ലക്ഷം പട്ടാപ്പകല്‍ കവര്‍ന്നു.

 



കാസര്‍കോട്: കാസര്‍കോട് ഉപ്പളയില്‍ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന പണം പട്ടാപ്പകല്‍ കവര്‍ന്നു. നഷ്ടപ്പെട്ടത് അരക്കോടി രൂപയെന്നാണ് പ്രാഥമികവിവരം. വാഹനത്തിന്റെ ചില്ല് തകര്‍ത്താണ് മോഷ്ടാക്കാള്‍ പണപ്പെട്ടി കൈക്കലാക്കിയത്.


ഇന്ന് ഉച്ചയ്ക്ക് ആണ് ഉപ്പളനഗരത്തില്‍ നിന്ന് അന്‍പത് ലക്ഷം രൂപ മോഷ്ടിച്ചത്. നഗരത്തിലെ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന പണമാണ് നഷ്ടമായത്. വാഹനത്തില്‍ ഡ്രൈവറും ഉദ്യോഗസ്ഥനും മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ ഒരു എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനിടെയാണ് വണ്ടിയിലുണ്ടായിരുന്നു പണം അടങ്ങിയ ബോക്‌സ് ചില്ല് തകര്‍ത്ത് മോഷ്ടാക്കള്‍ കൈക്കലാക്കിയത്.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.