തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ ഭീമമായ വാടക വർദ്ധനവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി

 


തളിപ്പറമ്പ : തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ വ്യാപാരസ്ഥാപനങ്ങൾക്ക് വാടകയിനത്തിൽ എല്ലാവർഷവും നടപ്പിലാക്കുന്ന ഭീമമായ വാടക വർദ്ധനവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നഗരസഭ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, നഗരസഭാ സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി. തളിപ്പറമ്പ് മുനിസിപ്പൽ കോംപ്ലക്സ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. നിയമപരമായ കാര്യങ്ങൾ പരിശോധിച്ച്, വ്യാപാരികളുടെ ആവശ്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് ചെയർപേഴ്സൺ, വൈസ് ചെയർമാൻ, സെക്രട്ടറി എന്നിവർ ഉറപ്പു നൽകി

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം