സെൻട്രൽ പൊയിലൂരിൽ അനധികൃത സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം: ആർ എസ് എസ് നേതാവ് അറസ്റ്റിൽ

 



പാനൂർ: സെൻട്രല്‍ പൊയിലൂരിലെ രണ്ടു വീടുകളില്‍ നിന്നായി 770കിലോ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ ആർ എസ് എസ് നേതാവ് അറസ്റ്റില്‍. സെൻട്രല്‍ പൊയിലൂരിലെ വടക്കയില്‍ പ്രമോദിനെയാണ് (42) കൊളവല്ലൂർ സി.ഐ. കെ. സുമിത്ത്കുമാർ അറസ്റ്റ് ചെയ്ത‌ത്.


കഴിഞ്ഞ ബുധനാഴ്‌ച രാവിലെ 11 മണിയോടെ യാണ് പ്രമോദിൻ്റെ വീട്ടില്‍ നിന്നും 770 കിലോ സ്ഫോടക വസ്തുക്കള്‍ ഇയാളുടെ ബന്ധു വടക്കയില്‍ ശാന്തയുടെ വീട്ടില്‍ നിന്നുമായാണ് പിടിച്ചെടുത്തത്. എന്നാല്‍ പ്രമോദിന് ഇത് സൂക്ഷിക്കാൻ ലൈസൻസുണ്ടായിരുന്നില്ല. സംഭവത്തെത്തുടർന്ന് ഒളിവില്‍പ്പോയ പ്രമേദിനെ ശനിയാഴ്ച രാവിലെയാണ് പിടികൂടിയത്. സി.പി.എം പ്രവർത്തകൻ ജ്യോതിരാജിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് പ്രമോദ്.


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊളവല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ സുമിത് കുമാർ, സബ് ഇൻസ്‌പെക്ടർ കെ.കെ. സോബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. കൊളവല്ലൂർ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റർ ചെയ്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം