കണ്ണാടിപ്പറമ്പ്: മതസാഹോദര്യത്തിന്റെ നേർ ചിത്രമായി പഞ്ചാരക്കുട സമർപ്പണം

 



കണ്ണാടിപ്പറമ്പ്: മതസാഹോദര്യത്തിന്റെ നേർ ചിത്രമായി പഞ്ചാരക്കുട സമർപ്പണം നടന്നു. കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ് നിടുവാട്ട് മഹല്ല് ജുമാ മസ്ജിദ് ഭാരവാഹികൾ ക്ഷേത്രത്തിൽ പഞ്ചാരക്കുട സമർപ്പണം നടത്തിയത്.

നിടുവാട്ട് പള്ളിപെരുന്നാളോടനുബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി 6 ന് ക്ഷേത്ര ഭാരവാഹികൾ അരി സമർപ്പിച്ചിരുന്നു. പഞ്ചസാരക്കുട സമർപ്പണ ചടങ്ങിനെത്തിയ നിടുവാട്ട് മഹല്ല് ജുമാമസ്ജിദ് ഭാരവാഹികളായ സി.പി. മായിൻ മാസ്റ്റർ, ഒ.പി.മൂസാൻ ഹാജി, കെ.ടി.ഖാലിദ് ഹാജി ,മുല്ലപ്പള്ളി മുഹമ്മദ് ,പി.പി.അമീൻ എന്നിവരെ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ എം.ടി.രാമനാഥ ഷെട്ടി , ട്രസ്റ്റി ബോർഡ് ചെയർമാൻ ബി.എം വിജയൻ, ഉത്ര വിളക്ക് ആഘോഷ കമ്മിറ്റി പ്രസിഡന്റ് അഡ്വ: കെ.ഗോപാലകൃഷ്ണൻ, സിക്രട്ടറി പി.സി.ദിനേശൻ മാസ്റ്റർ, എ.വി.നാരായണൻ, പി.പി.സുധീർ, കെ.രാഗേഷ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..