പിലാത്തറ: കുപ്രസിദ്ധ മോഷ്ടാവ് പറക്കും ബിനോയി പിടിയിൽ

 


പിലാത്തറ: പിലാത്തറ ചായ്കോർണറിൽ ഫെബ്രുവരി 15 ന് നടന്ന കവർച്ച കേസിലെ മുഖ്യപ്രതി പിടിയിലായി 

കോഴിക്കോട് കൂടരഞ്ഞി കൊന്നാംതൊടി സ്വദേശി കെ.വി.ബിനോയി എന്ന പറക്കും ബിനോയി(41)യെ ആണ് കോഴിക്കോട് ഒരു കവർച്ചക്കിടയിൽ മാർച്ച് 21 ന് പിടിയിലായത്.

പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പിലാത്തറയിലെ മോഷണം തെളിഞ്ഞത്.

റിമാൻഡിൽ കഴിയുന്ന മോഷ്ടാവിനെ പരിയാരം പോലീസ് കസ്റ്റഡിയിൽ വാങ്ങും.15 ന് പുലർച്ചയോടെയാണ് പിലാത്തറയിലെ എം. നജ്‌മുദ്ദീൻന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിൽ ചായ് കോർണറിൽ മോഷണം നടന്നത് നടന്നത്.

മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.

പണവും സാധനങ്ങളും ഉൾപ്പെടെ 85,000 രൂപയുടെ നഷ്ട‌ം സംഭവിച്ചിരുന്നു.

ബൈക്കിലെത്തിയ മോഷ്ടാക്കൾ നീലനിറത്തിലുള്ള പ്ലാസ്റ്റിക്ക് ക്യാരിബാഗിൽ സിഗിരറ്റും മറ്റ് സ്റ്റേഷനറി സാധനങ്ങളുംകുത്തിനിറച്ച് തിരിച്ചുപോകുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞിരുന്നത്.

കോഴിക്കോട് നിരവധി കേസുകളുള്ള ബിനോയി കാസർഗോഡ്താവളമടിച്ച് കണ്ണൂർ, കോഴിക്കോട് കാസർഗോഡ് ജില്ലകളിൽ കവർച്ചനടത്തിവരികയായിരുന്നു.ഇരുചക്രവാഹനത്തിലെത്തി കവർച്ച നടത്തി അതിവേഗത്തിൽ രക്ഷപ്പെടുന്ന ബിനോയി പറക്കും ബിനോയി എന്ന പേരിലാണ്അറിയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു.

നിരവധിമോഷണക്കേസുകളിലെ പ്രതിയാണ് ബിനോയി. സി.സി.ടി.വി

ദൃശ്യങ്ങളിൽ നിന്നും പ്രതി ഇയാളാണെന്ന് തിരിച്ചറിഞ്ഞ പരിയാരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി വരുന്നതിനിടയിലാണ് ബിനോയി കോഴിക്കോട് പിടിയിലായത്.കൂട്ട് പ്രതിയെക്കുറിച്ച്.. പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.