തളിപ്പറമ്പിലെ ട്രാവൽ ഏജൻസി സ്ഥാപനം കേന്ദ്രീകരിച്ച് കോടികളുടെ വിസ തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി തളിപ്പറമ്പിലെ ട്രാവൽ ഏജൻസി സ്ഥാപനം കേന്ദ്രീകരിച്ച് കോടികളുടെ വിസ തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി. വയനാട് പുൽപ്പള്ളി സ്വദേശിയായ ടോമി വിൻസി ദമ്പതികളുടെ മകൻ മുത്തേടത്ത് അനൂപ് ടോമി (24) യെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ജോലി തട്ടിപ്പിനിരയായ യുവാവ് വിദേശത്തെ ജോലി സ്വപ്നം ബാക്കിവെച്ചാണ് ജീവനൊടുക്കിയത്. ആറ് ലക്ഷം രൂപയാണ് യുവാവ് വിസക്കായി നൽകിയിരുന്നത്. കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ളവരെയും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 ഓളം പേരിൽ നിന്നാണ് തളിപ്പറമ്പ് ചിറവക്ക് കേന്ദ്രീകരിച്ച് പ്രവർത്തിച്ച സ്റ്റാർ ഹൈറ്റസ് ട്രാവൽസ് സ്ഥാപനം കോടികൾ തട്ടിയെടുത്തത്. തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശിയായ പി. പി. കിഷോറിൻ്റെ ഉടമസ്ഥതയിൽ ആയിരന്നു സ്ഥാപനം. യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നായി ബാങ്ക് വഴിയും നേരിട്ടുമായി അഞ്ച് ലക്ഷം മുതൽ ആറരലക്ഷം രൂപ വരെയാണ് കൈപ്പറ്റിയത്. കാലാവധി കഴിഞ്ഞിട്ടും വിസയോ കൊടുത്ത പണമോ ലഭിക്കാതായതോടെ ഉദ്യോഗാർഥികൾ ഇയാളെ തേടിയെത്തുമ്പോഴെക്കും തളിപ്പറമ്പ് ചി...