Posts

Showing posts from September, 2023

നാറാത്ത് കല്ലൂരി കടവ് താമസിക്കുന്ന ഇബ്രാഹിം മുസ്തഫ നിര്യാതനായി .

Image
  നാറാത്ത് കല്ലൂരികടവ് തറമ്മൽ ഹൗസ് ഇബ്രാഹിം മുസ്തഫ (മലപ്പട്ടം )നിര്യാതനായി. ഭാര്യ : റൈഹാനത്ത് (നാറാത്ത് കല്ലൂരിക്കടവ് കച്ചവടം നടത്തുന്ന മൂസൻക്ക മകൾ ) മക്കൾ :മുർഷിദ്, മുഹ്സിന, ഹന കബറടക്കം :

തളിപ്പറമ്പ് : നോർത്ത് കുപ്പം സി എച്ച് നഗറിൽ താമസിക്കുന്ന പി പി ഇസ്മാഈൽ ഖലാസി നിര്യാതനായി

Image
നോർത്ത് കുപ്പം സി എച്ച് നഗറിൽ താമസിക്കുന്ന പി പി ഇസ്മാഈൽ ഖലാസി (അഷ്‌റഫ്‌, സാലിം എന്നിവരുടെ കാരണവർ) മരണപ്പെട്ടു.

പാലോട്ടുവയൽ ജാൻ& അതൃത്തി സ്പോർട്സ് ക്ലബിന്റെ സംയുക്താഭിമുഖ്യത്തിൽ

Image
600 ൽ പരം വീടുകളിൽ ബിരിയാണി അരി വിതരണം ചെയ്തു പാലോട്ടുവയൽ ജാൻ& അതൃത്തി സ്പോർട്സ് ക്ലബിന്റെ സംയുക്താഭിമുഖ്യത്തിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി വളപട്ടണം, ചിറക്കൽ, അഴീക്കോട് പഞ്ചായത്തുകളുടെ സംഗമ ഭൂമിയായ പാലോട്ടുവയൽ ദേശത്തുള്ള ജാതിമത രാഷ്ട്രീയ ഭേതമന്യേ 600 ൽ പരം വീടുകളിൽ ബിരിയാണി അരി വിതരണം ചെയ്തു ക്ലബ്ബ് പ്രസിഡണ്ട് അഫ്സൽ , വൈസ് പ്രസി. ശാക്കിർ , സെക്രട്ടറി മുനീർ , ജോ: സെക്രട്ടറി നൗഫൽ, ഫിറോസ് , നാസർ തുടങ്ങിയവർ നേതൃത്വം നൽകി

നാറാത്ത് : പൊടിക്കുണ്ട് ചട്ട ഹൗസിൽ കല്യാണി അന്തരിച്ചു,

Image
പൊടിക്കുണ്ട് ചട്ട ഹൗസിൽ കല്യാണി (85) അന്തരിച്ചു, ഭർത്താവ് പരേതനായ നാരായണൻ. വർദ്ധ്യക്കകാല അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ നിര്യാതയായി. മക്കൾ : ജലജ, മരുമകൻ: ശശിധരൻ നാറാത്ത് (late),  പേരമക്കൾ: ജിജിൻ, നിജിൽ, സൗമ്യ നിജിൽ നാറാത്ത് സഹോദരങ്ങൾ : ജാനകി,ഗോവിന്ദൻ,കൃഷ്ണൻ സംസ്കാരം രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് 

യു.ഡി.എസ്.എഫ് പ്രവർത്തകർക്ക് നേരേ അഴിച്ചുവിടുന്നആക്രമങ്ങൾ നിർത്തിയില്ലെങ്കിൽ അതിനെ ശക്തമായി നേരിടുമെന്ന് മുസ്ലിം ലീഗ്

Image
കണ്ണൂര്‍: ജില്ലയിൽ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ കുത്തകകൾ തകർന്നതിൽ അരിശം പൂണ്ട എസ്.എഫ്.ഐ ക്രിമിനലുകൾ യു.ഡി.എസ്.എഫ് പ്രവർത്തകർക്ക് നേരേ അഴിച്ചുവിടുന്നആക്രമങ്ങൾ നിർത്തിയില്ലെങ്കിൽ അതിനെ ശക്തമായി നേരിടുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറികെ.ടി.സഹദുള്ളയും പറഞ്ഞു.തങ്ങളുടെ കാൽക്കീഴിലെ മണ്ണിളക്കി പോകുന്നതിൽ അരിശം പൂണ്ട്എംഎസ്എഫിന്റെയും കെഎസ്.യുവിൻ്റെയും പ്രവർത്തകർക്ക് നേരെ കുതിര കയറിയിട്ട് കാര്യമില്ല.ഭരണവർഗ്ഗത്തോട്,യുവജനങ്ങൾകാണിക്കുന്ന പ്രതിഷേധത്തിന്റെ അലയൊളികളാണ് കണ്ണൂർ യൂണിവേഴ്സിറ്റിയിലെ കോളേജുകളിൽ യുഡിഎസ്എഫിന്റെ കുതിച്ചു കയറ്റത്തിന് കാരണമാക്കിയത്. കൃഷ്ണമേനോൻ ഗവൺമെന്റ് വനിതാ കോളേജിൽ നിരവധി വർഷങ്ങളായിഎസ്എഫ്ഐ കുത്തകയാക്കി വെച്ചിരുന്ന യൂണിയൻ ചെയർപേഴ്സണൽ സ്ഥാനത്തേക്ക് ഈ തെരഞ്ഞെടുപ്പിൽ എംഎസ്എഫ് മുന്നണി സ്ഥാനാർത്ഥിവിജയിച്ചതിൽ അരിശം പൂണ്ട പുറമേ നിന്ന് വന്ന എസ്എഫ്ഐ ഗുണ്ടകളാണ്എംഎസ്എഫ് യൂണിറ്റ് ഭാരവാഹിയും യൂണിയൻതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായ സുഹാനയെ ആക്രമിച്ചത്. പുറത്തുനിന്നു വന്ന പുരുഷ എസ്എഫ്ഐക്കാരനെ കാണിച്ചു കൊടുത്തിട്ട് കൂടി അവിടെയുണ്ടായിര

ബിജെപി പുറത്താക്കൂ... രാജ്യത്തെ രക്ഷിക്കൂ... എന്ന മുദ്രാവാക്യവുമായി സിപിഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നാറാത്ത് ലോക്കൽ കാൽനട ജാഥ നാളെ

Image
ബിജെപി പുറത്താക്കൂ... രാജ്യത്തെ രക്ഷിക്കൂ... എന്ന മുദ്രാവാക്യവുമായി സിപിഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നാറാത്ത് ലോക്കൽ കാൽനട ജാഥ നാളെ (2023 ഒക്ടോബർ 1 ഞായറാഴ്ച) നടക്കും. രാവിലെ 10 മണിക്ക് കണ്ണടിപ്പറമ്പ് പീടികതെരുവിന് സമീപം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സ: പി അജയകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് സിപിഐ മയ്യിൽ മണ്ഡലം സെക്രട്ടറി സ: കെ വി ഗോപിനാഥ്, സിപിഐ മയ്യിൽ സെക്രട്ടറിയേറ്റ് അംഗം സ: വേലിക്കാത്ത് ഉത്തമൻ, സിപിഐ മയ്യിൽ മണ്ഡലം കമ്മിറ്റി അംഗം സ: കെ വി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. ജാഥാ ലീഡർ : സിപിഐ മയ്യിൽ മണ്ഡലം കമ്മിറ്റി അംഗം സ: ടി സി ഗോപാലകൃഷ്ണൻ ഡെപ്യൂട്ടി ലീഡർ : സിപിഐ നാറാത്ത് ബ്രാഞ്ച് സെക്രട്ടറി സ: പി പ്രമീള ഡയറക്ടർ : സിപിഐ കണ്ണാടിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി സ: പി രാമചന്ദ്രൻ

ബക്കളം പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ പി വി ശാന്ത (77) അന്തരിച്ചു

Image
ബക്കളം പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ പി വി ശാന്ത (77) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: ഇന്ദിര, പി രാമകൃഷ്ണൻ (സിപിഐ എം പുന്നക്കുളങ്ങര കിഴക്ക് ബ്രാഞ്ചംഗം), അനിൽ (ഡ്രൈവർ), ജയശ്രീ. മരുമക്കൾ: പ്രീത (കോൾമൊട്ട), രജനി (ഇരിണാവ്), അജയൻ (ചേലേരി ഇടക്കേതോട്) സഹോദരങ്ങൾ: പരേതരായ രാധ, ലീല, ലക്ഷ്മണൻ. സംസ്കാരം ശനിയാഴ്ച വൈകിട്ട് 6 മണിക്ക് പുന്നക്കുളങ്ങര ശ്മശാനത്തിൽ.

മഴക്കാലത്ത് റോഡ് അപടകടങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം.

Image
മഴക്കാലത്ത് റോഡ് അപടകടങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം.                                                                                                                                   🌧️ മഴക്കാലത്ത് പെട്ടെന്ന് ബ്രേക്കിടുന്നതും സ്റ്റിയറിങ്ങ് വെട്ടിക്കുന്നതും കഴിവതും ഒഴിവാക്കുക. 🌧️ ബ്രേക്ക് ഉപയോഗം കുറയ്ക്കുന്ന രീതിയില്‍ വേഗം ക്രമപ്പെടുത്തി വാഹനം ഓടിക്കുക. 🌧️ മുൻപിലുള്ള വാഹനങ്ങളുമായി കൂടുതല്‍ അകലം പാലിച്ച് ഡ്രൈവ് ചെയ്യുക. 🌧️ ടയറുകളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുക. തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുകയും ടയര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്തുകയും വേണം. തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് വാഹനത്തിന്റെ ഗ്രിപ്പ് കുറയ്ക്കുന്നു. അപകടത്തിന് കാരണമാകുന്നു. 🌧️ വൈപ്പര്‍ ബ്ലേഡുകളുടെ കാര്യക്ഷമത ഉറപ്പാക്കുക.   🌧️ ഹെഡ്‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ്, ഇന്‍ഡിക്കേറ്ററുകൾ എന്നിവ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക. 🌧️ വെള്ളവും വാഹനങ്ങളില്‍ നിന്നുള്ള ഗ്രീസും ഓയിലും മറ്റും നനഞ്ഞുകിടക്കുന്ന റോഡുകളില്‍ വഴുക്കലുണ്ടാക്കിയേക്കാം. ഇത് വാഹനത്തിന്റ

കണ്ണൂർ: സുഷുപ്തി കിടക്കകളുമായി ഖാദി

Image
കണ്ണൂർ  പ്രകൃതിദത്തമായ ഉന്നം നിറച്ച് തയ്യാറാക്കുന്ന സുഷുപ്തി കിടക്കകളുമായി ഖാദി. പയ്യന്നൂർ ഖാദി കേന്ദ്രത്തിന് കീഴിലാണ് കൈ കൊണ്ട് ചർക്കയിൽ ഉണ്ടാക്കുന്ന നൂൽ ഉപയോഗിച്ച് ഖാദി തറികളിൽ നെയ്തെടുക്കുന്ന ഖാദി തുണിയിൽ ഉന്നം നിറച്ച കിടക്കകൾ വിപണിയിലിറക്കിയത്. കിടക്കകളുടെ ലോഞ്ചിങ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിച്ചു. സുഷുപ്തി സീരീസിൽ മടക്ക് കിടക്കകൾ, ചുരുട്ട് കിടക്കകൾ, പരമ്പരാഗത ഡിസൈനിൽ നിന്ന് വ്യത്യസ്തമായ തലയണകൾ കൂടി പുറത്തിറക്കി. കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ നടന്ന ചടങ്ങിൽ ഖാദി ബോർഡ് അംഗം എസ് ശിവരാമൻ അധ്യക്ഷനായി. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഖാദി ജീവിതചര്യ ആക്കിയവരെ ആദരിച്ചു.

വിനോദയാത്ര സംഘത്തിലെ യുവാവ് ബക്കളം കടമ്പേരി ചിറയിൽ മുങ്ങി മരിച്ചു.

Image
കടമ്പേരി :വിനോദയാത്ര സംഘത്തിലെ യുവാവ് ബക്കളം കടമ്പേരി ചിറയിൽ മുങ്ങി മരിച്ചു. മംഗലാപുരത്ത് നിന്ന് വയനാട്ടിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘത്തിലെ പുത്തൂർ സ്വദേശി മുഹമ്മദ് അസീൻ (21) ആണ് മരിച്ചത്. വിദ്യാർത്ഥികൾ കടമ്പേരി ചിറയിൽ കുളിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

കനത്ത മഴയിൽ പള്ളിപ്പറമ്പിൽ വീടിന്റെ മതിലിടിഞ്ഞ് വീണു

Image
പള്ളിപ്പറമ്പ് :- കനത്ത മഴയിൽ പള്ളിപ്പറമ്പിൽ വീടിന്റെ മതിലിടിഞ്ഞ് വീണു. പള്ളിപ്പറമ്പ് കുന്നത്ത് കൗലത്തിന്റെയും, കുന്നത്ത് തങ്ങളുടെ വീട്ടിന്റെയും മതിലാണ് ഇടിഞ്ഞ് വീണത്. പുഞ്ചിരി റോഡിൽ ഇവരുടെ മതിലിനോട് ചേർന്ന് പൈപ്പ് ലൈൻ കുഴിയെടുത്തത് അപകടത്തിന് ആക്കം കൂട്ടിയതായി വീട്ടുകാർ പറഞ്ഞു. ഈ റോഡിൽ പൈപ്പ് ലൈൻ എടുത്ത ഭാഗത്ത് വൻകുഴികളും രൂപപ്പെട്ടിരിക്കുകയാണ്. ഇത് വഴിയുള്ള യാത്രയും ദുസഹമായിരിക്കുകയാണ്. അടിയന്തരമായി അധികൃതർ പരിഹാരം കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

മാങ്കടവ് മില്ലിന് സമീപം സൂപ്പർമാർക്കറ്റ് നടത്തുന്ന കെ പി അഷറഫ് നിര്യാതനായി.

Image
പാപ്പിനിശ്ശേരി : മാങ്കടവ് മില്ലിന് സമീപം സൂപ്പർമാർക്കറ്റ് നടത്തുന്ന കെ പി അഷറഫ് നിര്യാതനായി. ഉപ്പ :പരേതനായ മുഹമ്മദ്‌  ഉമ്മ : പരേതയായ  ഫാത്തിമ ഭാര്യ : നസീമ  മക്കൾ : സഹോദരൻങ്ങൾ:അബ്ദുള്ള,ഹംസ,നാസർ,കാദർ,റഷീദ. കബറടക്കം : ഉച്ചയ്ക്ക് 12:30

അഴിക്കോട് കടപ്പുറം റോഡ് ഗുപ്ത കമ്പനിക്ക് സമീപം റഫ്‌ന മനസിലിൽ റഫീഖ് നിര്യാതനായി.

Image
അഴിക്കോട് കടപ്പുറം റോഡ് ഗുപ്ത കമ്പനിക്ക് സമീപം റഫ്‌ന മനസിലിൽ റഫീഖ് മരണപെട്ടു ഭാര്യ :- സാജിത മക്കൾ :- റഫ്‌ന, റിൻഷ റിഷാദ് മരുമക്കൾ :- സിനാൻ, സിദ്രത്തുൽ മുൻതഹ മയ്യത്ത് നമസ്കാരം ളുഹർ നമസ്കാരനാന്തരം പൂതപ്പാറ ജുമാ മസ്ജിദിൽ തുടർന്ന് പള്ളിയാമൂല കബർസ്ഥാനിൽ കബറടക്കം

പരിയാരത്ത് വൻ കവർച്ച 35 പവൻ സ്വർണ്ണം, പണവും കവർന്നു.

Image
  പരിയാരം: പരിയാരം ചിതപ്പിലെപൊയിലില്‍ വന്‍ കവര്‍ച്ച, 35 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും നിരവധി വിലപ്പെട്ട രേഖകളും മോഷണംപോയി. ചിതപ്പിലെപൊയില്‍ പളുങ്കുബസാറിലെ നാജിയാ മന്‍സിലില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുള്ളയും കുടുംബവും ഇന്നലെ രാത്രി എട്ടോടെ വീട് പൂട്ടി തൊട്ടടുത്തപള്ളിയില്‍ നബിദിനാഘോഷ പരിപാടികള്‍ക്ക് പോയിരുന്നു. വീടിന്റെ പിറകുവശത്തെ ജനലിന്റെ ഗ്രില്‍സ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. വീട്ടിനകം മുഴുവന്‍ വാരിവലിച്ചിട്ട നിലയിലാണ്. സി.സി.ടി.വി കാമറ പരിശോധിച്ചതില്‍ രാത്രി 9.50 ന് ഗ്രില്‍സ് മുറിക്കുന്നതിന്റെ തീപ്പൊരി സ്പാര്‍ക്ക് കാണുന്നുണ്ട്. രാത്രി 12.30 ന് വീട്ടുകാര്‍ പള്ളിയില്‍ നിന്ന് എത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍ പെട്ടത്. രാത്രി തന്നെ പോലീസില്‍ വിവരമറിയിച്ചത് പ്രകാരം പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രവാസിയായ അബ്ദുള്ള അവധിക്ക് വന്ന സമയത്ത് തന്നെയാണ് കവര്‍ച്ച നടന്നത്. പരിയാരം പോലീസ് പരിധിയില്‍ അടുത്തകാലത്തായി നടന്ന ഇരുപതോളം മോഷണക്കേസുകളില്‍ ഒരു പ്രതിയെപോലും പിടിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. തുടര്‍ച്ചയായി നടക

പാപ്പിനിശ്ശേരി: ധർമ്മക്കിണറിന് സമീപം താമസിക്കുന്ന സാമുവൽ വില്യം നിര്യാതനായി.

Image
പാപ്പിനിശ്ശേരി സഭാംഗമായ, ധർമ്മക്കിണറിന് സമീപം താമസിക്കുന്ന സാമുവൽ വില്യം അൽപസമയം മുൻപ് M M ആശുപത്രിയിൽ നിര്യാതനായി. ബലിയപട്ടം ടൈൽ വർക്സ് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ശ്രീമതി ശാന്ത. ഭൗതിക ശരീരം ഇപ്പൊൾ കണ്ണൂർ എ കെ ജി ആശുപത്രി മോർച്ചറിയിൽ.

കീരിയാട് : താഴകത്തു ഹാരിസ് നിര്യാതനായി

Image
താഴകത്തു ഹാരിസ് നിര്യാതനായി   കീരിയാട് പഴയകാല വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് (മുൻ )തൊഴിലാളി ആയിരുന്ന താഴകത്തു ഹാരിസ് (72)മരണപ്പെട്ടു.. വാർദ്ധക്യ അസുഖമായി വീട്ടിൽ വിശ്രമതിലായിരിക്കെയാണ് സ്വവാസതി യിൽ വെച്ചു മരണപെട്ടത്.       ഭാര്യ:പള്ളികല കത്തു നഫീസ മക്കൾ: നൗഫൽ ജാബിർ ഫൗസിയ റഹ്മത്തു                    നാളെ രാവിലെ 8 മണിക്ക് കീരിയാട് തഖ്‌വ മസ്ജിദ്ൽ വെച്ചു മയ്യത്ത് നിസ്കാരം ശേഷം മന്ന കബർസ്ഥാനിൽ കബറടക്കം നടക്കും

തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ കായിക മേളയിൽ

Image
 സബ് ജൂനിയർ വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഹിബ ബഷീർ പാമ്പുരുത്തി ജില്ലയിലേക്ക് നാറാത്ത്: തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ കായിക മേളയിൽ സബ്ജൂനിയർ വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാ മത്സരത്തിൽ യോഗ്യത നേടി ഹിബ ബഷീർ പാമ്പുരുത്തി. പാമ്പുരുത്തി മാപ്പിള എ യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഹിബ ബഷീർ. യു പി കിഡ്ഡീസ് വിഭാഗം ഹൈജമ്പിൽ മുഹമ്മദ്‌ കെ സി മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.

ചട്ടുകപ്പാറ : വെള്ളുവയലിലെ കെ.തങ്കം നിര്യാതയായി

Image
വെള്ളുവയലിലെ കെ.തങ്കം നിര്യാതയായി ചട്ടുകപ്പാറ-വെള്ളുവയലിലെ കെ.തങ്കം (87) നിര്യാതയായി. ഭർത്താവ് പരേതനായ ഇ.ടി. കുഞ്ഞിരാമൻ നമ്പ്യാർ മക്കൾ - കെ.ചന്ദ്രൻ (ഇന്ത്യൻ റെയിൽവെ ), കെ.പ്രകാശൻ (CPI(M) വെള്ളുവയൽ ബ്രാഞ്ച് സെക്രട്ടറി) മരുമക്കൾ - അഡ്വ: എ.സി. മഹിജ ( ചക്കരക്കൽ), സൗമ്യ (ചേലേരി ) സഹോദരങ്ങൾ കെ.പത്മനാഭൻ മാസ്റ്റർ (സെക്രട്ടറി, പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ), കെ.സോമൻ(റിട്ട: സി ആർ പി എഫ്), പരേതരായ കൃഷ്ണൻ നമ്പ്യാർ പാലോട്ട് മൂല, ദേവകി മട്ടന്നൂർ, ജാനകി ചട്ടുകപ്പാറ സംസ്കാരം നാളെ (30,09.2023) രാവിലെ 11 മണിക്ക് പൊറോളം ശാന്തി വനത്തിൽ

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 11 തണ്ടപ്പുറം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തി

Image
 കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 11 തണ്ടപ്പുറം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തി മാണിയൂർ-കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 11 തണ്ടപ്പുറം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം പ്രസിഡണ്ട് പി.പി റെജി നിർവ്വഹിച്ചു .വാർഡ് മെമ്പർ കെ.കെ.എം. ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് കോഡിനേറ്റർ ഒ.ബാലകൃഷ്ണൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.പ്രസീത, പഞ്ചായത്ത് ഡിജിറ്റൽ സാക്ഷരത കോഡിനേറ്റർ ടി. രാജൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. പഠിതാക്കളും R P മാരും അനുഭവങ്ങൾ പങ്കുവെച്ചു. RP മാർക്ക് മൊമന്റോ നൽകി ആദരിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ. രാമചന്ദ്രൻ സ്വാഗതവും കുടുംബശ്രീ CDS മെമ്പർ കെ.പ്രമീള നന്ദിയും പറഞ്ഞു.

തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കായികോത്സവം

Image
 തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കായികോത്സവം കണ്ണൂർ യൂണിവേഴ്സിറ്റി കാമ്പസ് :2023 - 24 തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കായികോത്സവത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി കാമ്പസിൽ വെച്ച് ഇന്ന് നടന്ന യുപി കിഡ്ഡീസിന്റെ ഹൈ ജമ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊളച്ചേരി എയുപി സ്കൂളിലെ അനന്യ പി പി

കണ്ണൂർ : പരിയാരം പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടു

Image
 പരിയാരം : പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടു. പയ്യന്നൂർ കാനായി സ്വദേശി സനൂപിന്റെ ഭാര്യ ലിബിഷ (21) യാണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ ഒരു മണിയോടെ പരിയാരത്ത കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽആയിരുന്നു സംഭവം. യുവതി പെൺകുട്ടിക്കാണ് ജന്മം നൽകിയത്. യുവതിയുടെ ആദ്യ പ്രസവമായിരുന്നു.തുടർന്ന് ഗുരുതരാവസ്ഥയിൽ മരണപ്പെടുകയായിരുന്നു. പരിയാരം പനങ്ങാട്ടൂർ കെ.വി ചന്ദ്രൻ സ്മാരക കലാസമിതിക്ക് സമീപം താമസിക്കുന്ന ഭാസ്കരൻ - ലത ദമ്പതികളുടെ മകളാണ്. സഹോദരൻ ലിബിൻ വിദേശത്താണ് . ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാണ് സൂചന.ബന്ധുക്കൾ തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. 

വൈദ്യുതി നിരക്ക് ഉടന്‍ കൂടില്ല റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി

Image
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ കൂടില്ല. നിലവിലെ വൈദ്യുതി നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. വിവിധ കോണുകളില്‍ നിന്ന് വൈദ്യുതി നിരക്ക് ഉയര്‍ത്തരുതെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് തത്കാലം വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ എത്തിയത്. നിലവിലെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് യൂണിറ്റിന് 41 പൈസ വരെ ഉയര്‍ത്തണം എന്നതായിരുന്നു കെഎസ്ഇബിയുടെ ആവശ്യം.

പാട്ടയം : പിറന്നാൾ ദിനത്തിൽ സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് പച്ചക്കറികൾ നൽകി

Image
  പാട്ടയം :- പാട്ടയം എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഷാസിയയുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് പച്ചക്കറികൾ നൽകി. പാട്ടയത്തെ ഷാദുലി ദുൽഖറിന്റെയും സമീറയുടെയും മകളാണ് ഷാസിയ

കണ്ണാടിപ്പറമ്പിലെ ഏറൻ ബാബു നിര്യാതനായി.

Image
കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പിലെ ഏറൻ ബാബു നിര്യാതനായി. നാടക നടൻ, ചിത്രകാരൻ, രംഗപട കലാകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ 8 മണി മുതൽ പി. സി അനന്തൻ കലാകേന്ദ്രത്തിൽ പൊതുദർശനം. ശവസംസ്കാരം 10 മണിക്ക് പുല്ലൂപ്പിയിൽ നടക്കും.

പറശ്ശിനിക്കടവ്:പോള പുഷ്പജൻ നിര്യാതനായി

Image
 പറശ്ശിനിക്കടവ്: തലുവിൽ  പരേതനായ പോള നാരായണന്റെയും യശോദയുടെയും മകൻ പോള പുഷ്ജൻ (62) നിര്യാതനായി. ഭാര്യ മല്ലിക മക്കൾ ആഷ്ന, അളക മരുമകൻ മിഥുൻ (പേരാമ്പ്ര) സഹോദരങ്ങൾ പ്രകാശൻ (കരിവെള്ളൂർ ), ദിനേശൻ (ചട്ടുകപാറ), പ്രീത (പട്ടുവം) പ്രസീത (കീരിയാട്) ഉല്ലാസൻ, പരേതനായ മോഹനൻ സംസ്കാരം ഉച്ചക്ക് 2.30 ന് തളിയിൽ പൊതു ശ്മശാനത്തിൽ

വടകര മുൻ എംഎൽഎ എംകെ പ്രേംനാഥ് അന്തരിച്ചു.

Image
കോഴിക്കോട്: വടകര മുൻ എംഎൽഎയും എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ എംകെ പ്രേംനാഥ് അന്തരിച്ചു. 74 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയായ അദ്ദേഹം 2006-2011 കാലത്താണ് നിയമസഭയിൽ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വടകര റൂറൽ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. 

ശക്തമായ മഴയിൽ നാറാത്ത് ഓണപ്പറമ്പിലെ പരേതനായ ചുള്ളേരി ബാലന്റെ വീട്ടിലെ കിണർ ഇടിഞ്ഞു

Image
നാറാത്ത് : കാലവർഷക്കെടുതി നാറാത്ത് ഓണപ്പറമ്പിലെ പരേതനായ ചുള്ളേരി ബാലന്റെ വീട്ടിലെ കിണർ ഇന്നലെ പെയ്ത ശക്തമായ മഴയിൽ ഇടിഞ്ഞു.വീടിന്റെ അടുക്കളയും കുളിമുറിയും ഭാഗീകമായി തകർന്നു വീട് അപകടവസ്ഥയിലാണ്.

മയ്യിൽ ലയൺസ് ക്ലബ്ബ് സപ്റ്റമ്പർ 29 ലോക ഹൃദയദിനത്തിൽ മാരത്തൺ റാലി നടത്തി

Image
മയ്യിൽ ലയൺസ് ക്ലബ്ബ് സപ്റ്റമ്പർ 29 ലോക ഹൃദയദിനത്തിൽ മാരത്തൺ റാലി നടത്തി    മയ്യിൽ ലയൺസ് ക്ലബ്ബിൻടെ ആഭിമുഖ്യത്തിൽ ഹൃദയാരോഗ്യം നിലനിർത്തേണ്ടുന്നതിൻടെ പ്രാധാന്യത്തെക്കുറിച്ചും അതിനായി നിരന്തരമായ വ്യായാമത്തിലേർപ്പെടുകയെന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനുമായി സപ്റ്റമ്പർ 29 ന് ലോക ഹൃദയദിനത്തിൽ രാവിലെ മയ്യിൽ ടൗണിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് പി.കെ. നാരായണൻടെ അദ്ധ്യക്ഷതയിൽ ഡോക്ടർ SP ജുനൈദ് MBBS ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണൂർ ജില്ല ഫുടബാൾ അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ കെ.ചന്ദ്രൻ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രതികൂല കാലാവസ്ഥയിലും നിരവധിയാളുകൾ മയ്യിൽ ടൗണിലൂടെയുള്ള ആവേശകരമായ ഓട്ടത്തിൽ പങ്കെടുത്തു.

നാറാത്ത് നിർത്തിയിട്ട ട്രാവലർ വാഹനം കളവ്ചെയ്ത പ്രതികളെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു

Image
കഴിഞ്ഞ ആഗസ്റ്റ് മാസം പതിനെട്ടാം തീയതി നാറാത്ത് വാച്ചാപുറം വന്ന സ്ഥലത്ത് നിർത്തിയിട്ട KL 43 ) 2300 നമ്പർ ടെമ്പോ ട്രാവലർ കളവ്ചെയ്ത കുറ്റിയാടി തൊട്ടിൽപാലം സ്വദേശികളായ രണ്ട് പേരെ ഇന്നലെ മയ്യിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി സുമേഷും സംഘവും അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ കുഞ്ഞിം വീട്ടിൽ ആഷിഫ് അബ്ദുൾ ബഷീർ, ചുണ്ടെമ്മൽ വിട്ടിൻ സുബൈർ സി എന്നിവരെയാണ് മയ്യിൽ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

പാപ്പിനിശ്ശേരി : വഡേശ്വരം താമസിക്കുന്ന കീർത്തന നിര്യാതയായി.

Image
പാപ്പിനിശ്ശേരി ചാലിൽ താമസിച്ച ഇപ്പോൾ വഡേശ്വരം താമസിക്കുന്ന ലത കൃഷ്ണൻ ദമ്പതികളുടെ മകൾ കീർത്തന നിര്യാതയായി.   ഇന്ന് ഉച്ചക്ക് ജില്ലാ ആശുപത്രിയിൽ വച്ച് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു മരണപ്പെട്ടു.

ചട്ടുകപ്പാറ: IRPC ക്ക് ധനസഹായം നൽകി.

Image
IRPC ക്ക് ധനസഹായം നൽകി ചട്ടുകപ്പാറ- ചട്ടുകപ്പാറയിലെ കണിയാരത്ത് പ്രജിൽ - ഷിൽമ്മ ദമ്പതികളുടെ മകൾ അനവദ്യയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. തുക CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ.മധു, CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്കമാർ, ലോക്കൽ കമ്മറ്റി അംഗം കെ.വി.പ്രതീഷ്, നെല്ലിയോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറി കെ.ദിനേശൻ, ബ്രാഞ്ച് മെമ്പർ പി.രാജേഷ് എന്നിവർ പങ്കെടുത്തു.. 

പുണ്യ റസൂലിന്റെ ജന്മദിനം ആഘോഷിച്ചു കാരയാപ്പ് മദ്രസ വിദ്യാർത്ഥികൾ

Image
പുണ്യ റസൂലിന്റെ ജന്മദിനം ആഘോഷിച്ചു കാരയാപ്പ് മദ്രസ വിദ്യാർത്ഥികൾ. പ്രസിഡണ്ട് കുഞ്ഞിക്കമാൽ പതാക ഉയർത്തിക്കൊണ്ട് തുടങ്ങിയ ഘോഷയാത്ര കാര്യാപ്പ് സ്കൂൾ വഴി  Noonneri മഖാം സിയാറത്ത് ചെയ്തു കൊണ്ട് പയ്യാച്ചിറ റോഡ് വഴി കാരയാപ്പ് മദ്രസ അങ്കണത്തിൽ അവസാനിച്ചു. പൂർവ വിദ്യാർത്ഥി കളും പൗര പ്രമുകരും റാലി യിൽ അണി നിരന്നു ദഫ്, സ്കൗട്ട് പിഞ്ചോമനകളുടെ ഫ്ലവർഷോ റാലിയിൽ മാറ്റുകൂട്ടി.

കെ.കെ സ്മാരക വായനശാല & സി.ആർ.സി മയ്യിലിൻടെ ആഭിമുഖ്യത്തിൽ പുസ്തകാസ്വാദന സദസ്സ് സംഘടിപ്പിച്ചു

Image
     മയ്യിൽ CRC ഹാളിൽ ശ്രീ അശോകൻ ചരുവിലിൻടെ പ്രശസ്തമായ കാട്ടൂർകടവ് എന്ന നേവലിനെ ആസ്പദമാക്കി നടത്തിയ പുസ്തകാസ്വാദന സദസ്സിൽ പ്രശസ്ത നിരൂപകനും പ്രഭാഷകനുമായ വി.പി. ബാബുരാജ് വിഷയാവതരണം നടത്തി. പ്രസിഡണ്ട് ശ്രീ കെ.കെ.ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു.  യശോദ ടീച്ചർ, രവി നമ്പ്രം , പി.കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ, ദിലീപൻ മാസ്റ്റർ, ബാലകൃഷ്ണൻ നമ്പ്യാർ, പുരുഷോത്തമൻ ചൂളിയാട് , കെ. ശ്രീധരൻ മാസ്റ്റർ, പത്മജ ടീച്ചർ , പ്രഭാകരൻ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സിക്രട്ടരി പി.കെ.നാരായണൻ സ്വാഗതവും ലൈബ്രേറിയൻ സജിത നന്ദിയും പറഞ്ഞു.

മാധവറാവു സിന്ധ്യ കോട്ടക്കുന്നിന്റെ ആഭിമുഖ്യത്തിൽ. കാട്ടാമ്പള്ളി കൊല്ലരത്തിക്കൽ മഹല്ലുകളിലെ

Image
    കാട്ടാമ്പള്ളി : മാധവറാവു സിന്ധ്യ കോട്ടക്കുന്നിന്റെ ആഭിമുഖ്യത്തിൽ. കാട്ടാമ്പള്ളി കൊല്ലരത്തിക്കൽ മഹല്ലുകളിലെ നബിദിന സന്ദേശ റാലികൾക്ക് ‌ കോട്ടക്കുന്നിൽ വെച്ച് സ്വീകരണം നൽകി സ്വീകരണ പരിപാടികൾക്ക് കെപിസിസി മെമ്പർ രാജീവൻ എളയാവൂർ ഹബീബ് kv. നിസാർ എം മഹറൂഫ് എംകെപി സിറാജ് കോട്ടക്കുന്ന്, സിയാദ് കൊല്ലരത്തിക്കൽ മനാഫ് നേതൃത്വം നൽകി.

മുണ്ടേരി : സൗരവ് (30) നിര്യാതനായി.

Image
മുണ്ടേരി :  മുണ്ടേരി കച്ചേരിപ്പറമ്പിലെ ചക്യത്ത് പുതിയാണ്ടി ഉത്തമൻ - ടി വി സുജാത ദമ്പതികളുടെ മകൻ സൗരവ് (30) നിര്യാതനായി. സഹോദരങ്ങൾ: സുവർണ്ണ (കല്യാൺ സിൽക്), ജീഷ്മ (തലമുണ്ട). സംസ്കാരം ഇന്ന് പകൽ രണ്ട് മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് നടന്നു

പള്ളിപ്പറമ്പിൽ നിയന്ത്രണം വിട്ട കാർ സൂപ്പർമാർക്കറ്റിലേക്ക് പാഞ്ഞുകയറി ; കടയിൽ ആൾക്കാർ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

Image
പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലും തുടർന്ന് സൂപ്പർ മാർക്കറ്റിലെക്ക് പാഞ്ഞുകയറി.കടയിലും സമീപപ്രദേശങ്ങളിലും ആൾക്കാർ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. പള്ളിപ്പറമ്പിലെ ഐ മാക്സ് സൂപ്പർമാർക്കറ്റിലേക്കാണ് ഇന്ന് വൈകുന്നേരം 3 മണിയോടെ നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത്. കൊളച്ചേരിമുക്കിൽ നിന്ന് ചെക്കികുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കടയിലും സമീപപ്രദേശങ്ങളിലും ആൾക്കാർ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.സംഭവത്തിൽ ആർക്കും പരിക്കില്ല. കടയിലെ സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കോട്ടിക്കുളം മുസ്ലിം ജമാഅത്ത് നബിദിനാഘോഷം സംഘടിപ്പിച്ചു ,

Image
ആദരവായ മുത്ത് റസൂൽ 1498 ആം ജന്മദിനത്തോട് അനുബന്ധിച്ച് കോട്ടിക്കുളം മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച നബിദിനാഘോഷം,  2023 സെപ്തബർ 28 റബീഹുൽ അവ്വൽ 12 വ്യാഴാഴ്ച രാവിലെ ഏഴ്‌ മണിയ്ക്ക്  കോട്ടിക്കുളം നൂറുൽഹുദാ മീലാദ് പൊയിൻ്റിൽ കോട്ടിക്കുളം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാപ്പിൽ പാഷ പതാക ഉയർത്തി തുടർന്ന്  7 :15 ന് മൗലൂദ് പാരായണം 8:00 മണിക്ക്  ഉസ്താദുമാരും മദ്റസാ മഹല്ല് ഭാരവാഹികളും രക്ഷിതാക്കളും വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും. നാട്ടുകാരും,, അണിനിരക്കുന്ന. കണ്ണം ചിമ്പിക്കുന്നവർണ്ണാഭമായ ഘോഷയാത്ര 11:30 ന് പൊതു സമ്മേളനം ഉൽഘാടനം  കോട്ടിക്കുളം ജമാഅത്ത് പ്രസിഡണ്ട് കാപ്പിൽ മുഹമ്മദ് പാഷാ തുടർന്ന് കോട്ടിക്കുളം ജമാഅത്ത് സെക്രട്ടറി ഷജീഷ് ജിന്ന ചിഫ് ഇമാം അബ്ദുൽ അസീസ് അഷറഫി ജനൽ കൺവിനർ റഷീദ് കാപ്പിൽ എന്നിവർ സംസാരിച്ചു തുടർന്ന് ദുബൈ ശാഖ കമ്മറ്റി ഉസ്താദുമാർക്കും ദർസ് വിദ്ധ്യാർത്ഥികൾക്യം സമ്മാനവും ഷാർജ ശാഖാ കമ്മറ്റി ക്യഷ് അവാർഡും നൽകി ആദരിച്ചു പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഇസ്മായിൽ പള്ളിക്കാൽ നന്ദി പറഞ്ഞു

തളിപ്പറമ്പ്: ഓൺ ലൈൻ തട്ടിപ്പ് യുവതിയുടെ പണം തട്ടിയെടുത്തു

Image
  തളിപ്പറമ്പ്: വീട്ടിലിരുന്ന് ഓൺലൈനിൽ പാർട്ട് ടൈം ജോലി തരാമെന്ന് വാഗ്ദാനം നൽകി യുവതിയുടെ അക്കൗണ്ടിൽ നിന്നും 1,37,000 രൂപ തട്ടിയെടുത്തു. തളിപ്പറമ്പ് പറപ്പൂൽ സ്വദേശിനിയായ ആര്യശ്രീയുടെ പരാതിയിലാണ് വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്.ഈ മാസം എട്ടിനും 13 നുമിടയിൽ ആണ് യുവതി ജോലിക്കായി ഓൺലൈനിലൂടെ പരിചയപ്പെട്ട കമ്പനിക്ക് ബേങ്ക് അക്കൗണ്ട് വഴി പണം കൈമറിയത്.പിന്നീട് ജോലിയോ കൊടുത്ത പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.