മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധന ബിൽ നിയമസഭ പാസാക്കി

 




തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാ രുടെയുംഎംഎൽഎമാരുടെയും മുൻ എം എൽഎമാരുടെയും ശമ്പളവും ആനുകൂല്യ ങ്ങളും പെൻഷനും വർധിപ്പിക്കുന്നതിനുള്ള ബിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നിയമസഭ ഒറ്റക്കെട്ടായി പാസാക്കി. എട്ടു വ ർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സം സ്ഥാനത്ത് ശമ്പള വർധനവ് നടപ്പിലാക്കുന്ന ത്. ബിൽ പാസാക്കിയതിന് പിന്നാലെ നിയമ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.ഉയർന്ന ചെലവുകൾ കാരണം അംഗങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ കണക്കിലെടുത്താണ് തർക്കങ്ങളൊന്നുമില്ലാതെ ബിൽ പാസാക്കിയതെന്നും ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സ്പീക്കർ അറിയിച്ചു. എംഎൽഎമാർക്ക് ഒരു പിഎയെക്കൂടി അധികമായി അനുവദിക്കണമെന്ന ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യ ങ്ങൾ 70,000-ൽ നിന്ന് ₹98,000 ആയി ഉയ ർത്തി. മന്ത്രിമാരുടെ പ്രതിമാസ ആനുകൂല്യ ങ്ങൾ ₹1.08 ലക്ഷത്തിൽ നിന്ന് ₹1.33 ലക്ഷ മായി വർധിപ്പിച്ചു. മണ്ഡലം അലവൻസ്, യാത്രാ ബത്ത, ഇന്ധന കൂപ്പൺ തുക എന്നിവയിലും വർധന വരുത്തിയിട്ടുണ്ട്. പലിശരഹിത വാഹന വായ്‌പാ പരിധിയും വർധിപ്പിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം