അഴീക്കോട്‌ : നാറാത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ (PHC Narath) മെഡിക്കൽ ഓഫീസറായിരുന്ന ഡോ. അനുശ്രി കെ. പി.നിര്യാതയായി

 



നാറാത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ (FHC Narath) മെഡിക്കൽ ഓഫീസറായിരുന്ന ഡോ. അനുശ്രി കെ. പി.നിര്യാതയായി.

 അസുഖബാധിതയായി ചികിത്സയിലായിരുന്നു.

കെഎസ്എസ്പിഎ അംഗവും റിട്ടയേർഡ് ആർ.ടി.ഒ. ഓഫീസ് ഉദ്യോഗസ്ഥനുമായിരുന്ന എം. കെ. ഗോപിനാഥന്റെയും പി. കെ. നിർമല ടീച്ചറുടെയും മകൾ  ആണ്.

അഴീക്കോട് ഹൈസ്കൂളിലെ അധ്യാപികയായിരുന്ന കനകധാര ടീച്ചറുടെ സഹോദരനാണ് ഗോപിനാഥൻ.

നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.

ഭർത്താവ്: ഡോ. അഖിൽ ആർ. നമ്പ്യാർ

(ഇ.കെ.എൻ.എം. ഗവൺമെന്റ് വിമൻസ് ആൻഡ് ചിൽഡ്രൻസ് ആശുപത്രി, മാങ്ങാട്ടുപറമ്പ്).


മകൻ: അഭിജിത്ത് നമ്പ്യാർ.


മൃതശരീരം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അഴീക്കോടുള്ള അവരുടെ വീട്ടിലെത്തിക്കുന്നതുമാണ്.

സംസ്കാരം വൈകുന്നേരം 4 മണിക്ക് സമുദായ ശ്മശാനത്തിൽ നടത്തുന്നതുമാണ്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം