രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു: സംഭവം കോടതിയിലേക്ക് പുറപ്പെടുന്നതിനിടെ

 


ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ആംബുലൻസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടസ്ഥലത്തിന് മുന്നിലായിരുന്ന വാഹനത്തിലായിരുന്നതിനാൽ രാഹുൽ ഗാന്ധിക്ക് പരിക്കുകളൊന്നുമില്ല.

ലഖ്നൗവിൽനിന്ന് സുൽത്താൻപുർ കോടതിയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അഞ്ച് വാഹനങ്ങളാണ് രാഹുലിന്റെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നത്. ഇതിൽ മുന്നിൽ പോയിരുന്ന വാഹനം ഒരു ആംബുലൻസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം.ആംബുലൻസിൽ തട്ടിയ വാഹനം ബ്രേക്കിട്ടതോടെ പിന്നാലെ വന്ന വാഹനങ്ങളും ഇതിലേക്ക് ഇടിച്ച്, കൂട്ടിയിടിയായി മാറുകയുമായിരുന്നു. വാഹനങ്ങളിൽ ഉണ്ടായിരുന്ന പാർട്ടി പ്രവർത്തകർക്കും രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. രാജ്യതലസ്ഥാനത്തിന് 100 കിലോമീറ്റർ അകലെ, ഹലിയാപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയത്ത് രാഹുൽ ഗാന്ധിയുടെ വാഹനം വളരെ മുന്നിലായിരുന്നതിനാൽ അദ്ദേഹത്തിന് അപകടത്തിൽ പെടാതെ യാത്ര തുടരാൻ സാധിച്ചു.തിങ്കളാഴ്ച രാവിലെയാണ് രാഹുൽ ലഖ്നൗ വിമാനത്താവളത്തിൽ എത്തിയത്. അവിടെ നിന്നാണ് വാഹനവ്യൂഹവുമായി, സുൽത്താൻപുരിലേക്ക് നീങ്ങിയത്. ലക്ഷ്യസ്ഥാനത്ത് നിന്ന് 35 കിലോമീറ്റർ അകലെവെച്ചാണ് അപകടമുണ്ടായത്. ബി.ജെ.പി അധ്യക്ഷനായിരിക്കെ അമിത് ഷാക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സുൽത്താൻപുരിലെത്തിയത്.2018ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗളൂരുവിൽ നടന്ന പ്രചാരണ റാലിയിലാണ് രാഹുൽ, അമിത് ഷാക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയത്. കേസിൽ രാഹുൽ ഗാന്ധിയെ കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. സുൽത്താൻപുരിലെ പ്രത്യേക എംപി-എംഎൽഎ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. സുൽത്താൻപുർ ജില്ലാ കോഓപ്പറേറ്റീവ് ബാങ്ക് മുൻ ചെയർമാനും ബി.ജെ.പി നേതാവുമായ വിജയ് മിശ്രയാണ് അമിത് ഷാക്കെതിരായ പരാമർശത്തിൽ രാഹുലിനെതിരെ പരാതി നൽകിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം