കക്കാടംപൊയിലില്‍ സന്ദര്‍ശനത്തിനെത്തിയവരുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരിക്ക്, ആറുപേരുടെ നില ഗുരുതരം





കോഴിക്കോട്:കക്കാടംപൊയില്‍ സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കൂടരഞ്ഞി - കക്കാടംപൊയില്‍ റൂട്ടിലാണ് ദാരുണമായ സംഭവം നടന്നത്. കക്കാടംപൊയില്‍ കാണാനെത്തിയ സംഘം സഞ്ചരിച്ച ഓപ്പണ്‍ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ 7 പേരില്‍ 5 പേരുടെ നില ഗുരുതരമാണ്. രണ്ടുപേര്‍ക്ക് കാര്യമായ പരിക്കുകളുണ്ട്. അപകടത്തില്‍പ്പെട്ടവരെ ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.....



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം