മോട്ടോർ ആൻഡ് എൻജിനിയറിംഗ് വർക്കേഴ്സ് യൂണിയൻ (STU) കണ്ണൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു;പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കണ്ണൂർ: മോട്ടോർ ആൻഡ് എൻജിനിയറിംഗ് വർക്കേഴ്സ് യൂണിയൻ (STU) 2026 മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള പുനഃസംഘടനാ യോഗം കണ്ണൂർ എസ്ടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്നു. STU ദേശീയ വൈസ് പ്രസിഡന്റ് എം.എ. കരീം സാഹിബ് യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും സംഘടന കൂടുതൽ ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
തുടർന്ന് ഓട്ടോ-ടാക്സി ചാർജ് വർദ്ധനവിനും പെട്രോൾ-ഡീസൽ അമിതവില വർദ്ധനവിനുമെതിരെ യോഗത്തിൽ ശക്തമായ പ്രതിഷേധ പ്രമേയം പാസാക്കി. കൂടാതെ, *ജനറൽ STU പ്രവർത്തക സമിതി അംഗങ്ങളായി സി. ഉമ്മർ, എം.പി. മഹ്മൂദ്* എന്നിവരെ തിരഞ്ഞെടുക്കുകയും ജോല്യാവശ്യാർത്ഥം വിദേശത്തേക്ക് പോയ റാസിക് സാഹിബിന് പകരമായി *മോട്ടോർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വത്തിലേക്ക് അബ്ദുൽ ശുക്കൂർ സാഹിബിനെ (പഴയങ്ങാടി)* നാമനിർദ്ദേശം ചെയ്യുകയും ചെയ്തു.
_യോഗത്തിൽ അബ്ദുൽ ശുക്കൂർ അധ്യക്ഷത വഹിച്ചു. എസ്ടിയു കണ്ണൂർ ജില്ലാ പ്രസിഡന്റ് ആലി കുഞ്ഞ് പന്നിയൂർ റിട്ടേണിംഗ് ഓഫീസറായി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. ബഷീർ ജൂബിലി സ്വാഗതവും ശിഹാബ് പൂവം കൃതജ്ഞതയും രേഖപ്പെടുത്തി._
*പുതിയ ഭാരവാഹികൾ* :
*പ്രസിഡന്റ്:*
ബഷീർ ജൂബിലി
വൈ പ്രസിഡന്റുമാർ:-
ശുക്കൂർ പി. (പഴയങ്ങാടി),
മുഹമ്മദ് അലി (തളിപ്പറമ്പ്),
റാഷിദ് (കണ്ണാടിപ്പറമ്പ്),
സുബൈർ കീച്ചരി (കക്കാട്)
ജനറൽ സെക്രട്ടറി:-
സാദത്ത് അമ്പനാർ പെരിങ്ങത്തൂർ
സെക്രട്ടറിമാർ:
_കുഞ്ഞഹമ്മദ് കെ(തളിപ്പറമ്പ്),_
_ഉസ്മാൻ (ചപ്പാരപ്പടവ്),_
_അഷ്റഫ് മുല്ല (കണ്ണൂർ),_
_രാജേഷ് എ. (മാട്ടൂൽ)_
ട്രഷറർ:
ശിഹാബ് പൂവം

Comments
Post a Comment