കൊളച്ചേരി മുക്കിൽ നിയന്ത്രണം വിട്ട കാർ ഡ്രെയിനേജിലേക്ക് മറിഞ്ഞു




                               

                                                                കൊളച്ചേരി: കൊളച്ചേരി മുക്ക് ക്രഷറിക്ക് സമീപം നിയന്ത്രണം വിട്ട കാർ ഓടയിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ചെക്കിക്കുളത്തു നിന്നും കമ്പിലിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.


കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടയിൽ താഴ്ന്നുപോയ കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്. വിവരമറിഞ്ഞ് മയ്യിൽ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം