പൊലിസുകാരനെ തള്ളിയിട്ട് രക്ഷപ്പെട്ട വധശ്രമ കേസിലെ പ്രതിയായ യുവാവ് അറസ്‌റ്റിൽ

 



തളിപ്പറമ്പ്: പൊലീസുകാരനെ തള്ളിയിട്ട് രക്ഷപ്പെട്ട വധശ്രമ കേസിലെ പ്രതിയെ പയ്യന്നൂരില്‍ നിന്നും പിടികൂടി.

 പയ്യാവൂര്‍ ചന്ദനക്കാംപാറയിലെ ബിജോയി കുര്യനെയാണ് (39) പോലീസ് സംഘം പിടികൂടിയത്. 

ഒക്ടോബര്‍ 27 ന് വൈകുന്നേരം മൂന്നിന് പയ്യാവൂരില്‍ മുത്താറിക്കുളത്തെ ഹോം നേഴ്‌സിംഗ് സ്ഥാപനത്തില്‍ വെച്ച് പുതുകുളത്തില്‍ വീട്ടില്‍ പി.കെ.ജയരാജിനെ(44)മരവടികൊണ്ട് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ബിജോയി കുര്യന്‍.

ഈ കേസില്‍ ഏറ്റുപാറയിലെ നിബിന്‍ മാത്യു എന്ന അക്കായി, നിതിന്‍ മാത്യു (36) എന്ന ഇക്കായി എന്നിവരും പ്രതികളാണ്.

ഗുരുതരമായി പരിക്കേറ്റ ജയരാജ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. 

ജയരാജിന്റെ ഭാര്യ സുമിതയും(44)ബിജോയിയും തമ്മില്‍ ഫോണ്‍ വിളിക്കുന്നത് ഭര്‍ത്താവ് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് മൂവരും ചേര്‍ന്ന് ജയരാജിനെ മര്‍ദ്ദിച്ചത്.

 പോലീസ് കേസെടുത്തതോടെ ബിജോയി തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു.

 ഇയാള്‍ ആശുപത്രിയില്‍ ഉണ്ടെന്നറിഞ്ഞ് പയ്യാവൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നെത്തിയ സീനിയര്‍ സി.പി.ഒ സി.വി.രാജേഷിനെ(42) ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് പ്രതി തള്ളിയിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ച് രക്ഷപ്പെടുകയായിരുന്നു.പോലീസുകാരനെ ആക്രമിച്ചതിനും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും ഇയാൾക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം