മയ്യിൽ : ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ഡയറക്ടർ എ. സാവിത്രി അന്തർജനം നിര്യാതയായി
മയ്യിൽ: ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ സാവിത്രി അന്തർജനം (70) അന്തരിച്ചു. ആയുർവേദ ഗുരുവും ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ചെയർമാനുമായ ഇടൂഴി ഡോ. ഭവദാസൻ നമ്പൂതിരിയുടെ പത്നിയാണ്.
പാലക്കാട് അലനല്ലൂർ പട്ടല്ലൂർ മനയിൽ പരേതനായ പരമേശ്വരൻ നമ്പൂതിരിയുടെയും പരേതയായ ശ്രീദേവി അന്തർജനത്തിന്റെയും മകളാണ്.
മക്കൾ: ഡോ. ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി (സംസ്ഥാന ജനറൽ സെക്രട്ടറി, ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ്‌സ് അസോസിയേഷൻ), ഡോ. ഇടൂഴി ഉമേഷ് നമ്പൂതിരി (ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ, ഇടൂഴി നഴ്‌സിംഗ് ഹോം, മയ്യിൽ).
മരുമക്കൾ: പി. വി. ധന്യ (ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ, ഇടൂഴി ആയുർവേദ നഴ്‌സിംഗ് ഹോം, മയ്യിൽ), ഡോ. എ. എസ്. അപർണ്ണ.
സഹോദരങ്ങൾ: പി. എം. വാസുദേവൻ നമ്പൂതിരി, പി. എം. ശ്രീകുമാരൻ നമ്പൂതിരി, പി. എം. പരമേശ്വരൻ നമ്പൂതിരി, പാർവതി അന്തർജനം, ദേവി അന്തർജനം.
പൊതുദർശനവും സംസ്കാരവും: ഒക്ടോബർ 18 ഞായറാഴ്ച വൈകീട്ട് നാലുമണി മുതൽ ഇടൂഴി ഇല്ലത്ത് പൊതുദർശനം നടക്കും. സംസ്കാരം ഒക്ടോബർ 19 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഇടൂഴി ഇല്ലം തറവാട് ശ്മശാനത്തിൽ നടക്കും.
സാവിത്രി അന്തർജനത്തിന്റെ നിര്യാണത്തെത്തുടർന്ന് ഇടൂഴി ഇല്ലം അങ്കണത്തിൽ നടന്നുവരുന്ന ഇടൂഴി നവരാത്രി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടത്താനിരുന്ന മുഴുവൻ പരിപാടികളും നിർത്തിവെച്ചതായി മാനേജിങ് ട്രസ്റ്റി ഡോ. ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

Comments
Post a Comment