സ്വകാര്യ ബസ്സുകൾ സമരത്തിലേക്ക്; അനുകൂല തീരുമാനമില്ലെങ്കിൽ നവംബർ 3 മുതൽ സമരം

 


കണ്ണൂർ: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ സമരത്തിലേക്ക്. നവംബർ മൂന്നിനകം അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ബസ് സർവീസുകൾ നിർത്തിവെച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് വിവിധ ബസ്സുടമ സംഘടനകൾ അറിയിച്ചു.


ആറ് സ്വകാര്യ ബസ്സുടമ സംഘടനകളുടെ സംയുക്ത സമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. നവംബർ മൂന്ന് മുതലാണ് സമരം പ്രഖ്യാപിച്ചത്. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി അടക്കമുള്ള പദ്ധതികൾ സ്വകാര്യ ബസ്സുകളെ സാരമായി ബാധിച്ചിട്ടുണ്ട്.


ഇതുകാരണം സ്വകാര്യ ബസ് ജീവനക്കാരുടെ കുടുംബങ്ങൾ ദുരിതത്തിലായത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടി കാണിച്ചാണ് സമരം. ഇതിന് പുറമേ നിരക്ക് വർധന, കുട്ടികളുടെ കൺസഷൻ ചാർജിൽ കാലാനുസൃതമായ മാറ്റം എന്നീ ആവശ്യങ്ങളും ബസ്സുടമകൾ ഉയർത്തുന്നു. സമരം ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ഇത്രയും ദിവസം കാത്തു നിന്നതെന്നും ചർച്ചയില്ലെങ്കിൽ ഇനി സമരമല്ലാതെ മുന്നിൽ വേറെ മാർഗമില്ലെന്നും സംഘടനകൾ അറിയിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം