ബി.എൽ.എം. മൾട്ടി സ്റ്റേറ്റ് സംഘം ചെയർമാൻ പ്രേംകുമാർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ.




ബി.എൽ.എം. ഹൗസിങ് മൾട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന്റെ മറവിൽ സാധാരണക്കാരിൽനിന്ന് 300 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ സ്ഥാപക ചെയർമാൻ പ്രേംകുമാർ ക്രൈംബ്രാഞ്ച് കസ്റ്റഡയിൽ. ചെന്നൈയിലെ വസതിയിൽനിന്നാണ് അന്വേഷണ സംഘം ഇദ്ദേഹത്തെ കസ്റ്റഡയിലെടുത്തത്. മൾട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിൻ്റെ പേരിൽ നിക്ഷേപം സ്വീകരിക്കുകയും ഈ പണം സ്വന്തം പേരിലും ഭാര്യയുടെ പേരിൽ ആസ്തികളുണ്ടാക്കുന്നതിന് ഉപയോഗിക്കുകയും ചെയ്തുവെന്നതാണ് പ്രധാന കേസ്.


അറസ്റ്റിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് നൊങ്കപാക്കം സർക്കാർ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റി. കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രേംകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജി നവംബർ 29ന് പരിഗണിക്കാനാണ് കോടതി തീരുമാനിച്ചിട്ടുള്ളത്. ഇതിന് മുമ്പുതന്നെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടന്നു.


ബി.എൽ.എം. കമ്പനിയിൽ 80 കോടിരൂപയുടെ ക്രമക്കേട് നടന്നതായി മുൻ സി.ഇ.ഒ. നൽകിയ പരാതിയിൽ കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ എത്തിയത്. ആദ്യ അറസ്റ്റാണ് പ്രേംകുമാറിന്റേത്. അദ്ദേഹത്തെ ചോദ്യം ചെയ്തതിന് ശേഷം കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.


ബി.എൽ.എമ്മിൻ്റെ തട്ടിപ്പ് കേസുകൾ പുറത്തുവന്നുതുടങ്ങിയ ഘട്ടത്തിൽ ഇവർ കോടതിയെ സമീപിച്ച്, വാർത്തകൾ നൽകുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് വാങ്ങി. ഇതിന്റെ കാലപരിധി അവസാനിച്ചതിന് പിന്നാലെ കൂടുതൽ വാർത്തകൾ പുറത്തുവന്നു. ഇതിനൊപ്പം, ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ റിപ്പോർട്ടും പുറത്തുവന്നു. ഇതോടെയാണ് ഞെട്ടിക്കുന്ന തട്ടിപ്പുകൾ പുറത്തറിയുന്നതും ഇപ്പോൾ മുൻചെയർമാന്റെ അറസ്റ്റിലേക്ക് എത്തിയതും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം