ഡോ. ഷാന ഷഫീഖിന് ഒന്നാം റാങ്ക്.


മാഹി സ്വദേശിനി ഡോ. ഷാന ഷഫീഖിന് ഒന്നാം റാങ്ക്.


മാഹി:കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന് (KUHS) കീഴിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിദ്യാർത്ഥികളുമായി മത്സരിച്ച് മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (MHA) ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മാഹി സ്വദേശിനിയായ ഡോ. ഷാന ഷഫീഖ് അഭിമാനമായി.


കോഴിക്കോട് ആസ്റ്റർ മിംസ് അക്കാദമിയിൽ നിന്ന് രണ്ട് വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (MHA) കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ഡോ. ഷാന, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന് കീഴിലുള്ള കോളേജുകളിലെ വിദ്യാർത്ഥികൾക്കിടയിൽ മികച്ച വിജയം നേടിയാണ് ഈ നേട്ടം കൈവരിച്ചത്.


മാഹി കോസ്റ്റൽ പോലീസിൽ സബ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചിരുന്ന പുത്തലത്ത് താമസിക്കുന്ന വട്ടക്കാരി കൈതാൽ ഷഫീഖിന്റെയും ഹൈറുന്നിസയുടെയും മകളാണ് ഡോ. ഷാന ഷഫീഖ്. സഹോദരൻ ഷീസ് ഷഫീഖ് എഫ്.സി. കേരള ഫുട്ബോൾ താരമാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം