ചിറക്കൽ : ഇന്നലെ അപകടത്തിൽ പെട്ട് മരണപ്പെട്ട കെ.എസ്.ഇ.ബി. ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷനിലെ സബ് എൻജിനീയറായ കെ. ശ്രീജിത്ത് (48) സംസ്ക്കാരം നാളെ



കെ.എസ്.ഇ.ബി. ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷനിലെ സബ് എൻജിനീയറായ കെ. ശ്രീജിത്ത് (48) വാഹനാപകടത്തിൽ മരണപ്പെട്ടു.


ചിറക്കൽ പുഴാതി പട്ടേൽ റോഡിൽ സോമേശ്വരീ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാമകൃഷ്ണന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ രശ്മി. രണ്ട് മക്കളുണ്ട്.


ഇന്നലെ രാത്രി 9.00 ഓടെ ദേശീയപാതയിൽ പാപ്പിനിശ്ശേരി ചുങ്കത്ത് വ്യാപാരി പാർക്കിംഗിന് സമീപമാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്രീജിത്തിന്റെ ബൈക്കിന് മുന്നിൽ സഞ്ചരിച്ചിരുന്ന ലോറിയിൽനിന്ന് സുരക്ഷിതമായി ഉറപ്പിക്കാതെ കൊണ്ടുപോയിരുന്ന ഗ്യാസ് സിലിണ്ടർ തെറിച്ചുവീണതാണ് അപകടത്തിന് കാരണമായത്.


സംസ്കാരം നാളെ (18-10-2026, ഞായറാഴ്ച) പയ്യാമ്പലം ശ്മശാനത്തിൽ നടക്കും


മൃതശരീരം നാളെ രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനത്തിനായി വെക്കും 9 മണിക്ക് സംസ്കാരത്തിനായി വീട്ടിൽ നിന്നും പയ്യാമ്പലത്തേക്ക് കൊണ്ടുപോകുന്നതാണ്.


പ്രിയ സഹപ്രവർത്തകൻ ശ്രീജിത്തിന്റെ അകാലവിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം