പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ആദ്യ അറസ്റ്റ്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് പിടിയിൽ

 



തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷാണ് അറസ്റ്റിലായത്. സതീഷടക്കം രണ്ട് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇവരുടെ അറസ്റ്റ് നീണ്ടുപോവുകയായിരുന്നു. പിന്നാലെ പിഎസ്സിക്കും സർക്കാരിനും നേരെ കോടതി വലിയ വിമർശനം ഉന്നയിച്ചിരുന്നു.കേസ് അന്വേഷണം തടയുന്ന തരത്തിൽ യാതൊരു നിലപാടും കോടതി എടുക്കാഞ്ഞിട്ടും എന്തുകൊണ്ടാണ് സർക്കാർ ഈ വിഷയത്തിൽ കൃത്യമായ നടപടിയിലേക്ക് കടക്കാത്തത് എന്നാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കോടതി ചേദിച്ചത്. കേസിൽ ഒത്തുകളി നടക്കുന്നതായും കോടതി വിമർശനം ഉന്നയിച്ചിരുന്നു. തുടർന്നാണ് മുൻ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്‌തുകൊണ്ടുള്ള നടപടി ഉണ്ടായിരിക്കുന്നത്.

പി. സതീഷ് അടുത്തിടെയാണ് പിഎസ്സിയിൽ നിന്ന് വിരമിച്ചത്. വിഷയത്തിൽ തട്ടിപ്പല്ല സാങ്കേതിക പിഴവാണ് സംഭവിച്ചത് എന്നായിരുന്നു സതീഷിന്റെയും അദ്ദേഹത്തിനൊപ്പം കുറ്റാരോപിതനായ ഉദ്യോഗസ്ഥന്റെയും നിലപാട്. ക്രൈംബ്രാഞ്ചിനും അവർ അത്തരത്തിലാണ് മൊഴി നൽകിയത്. എന്നാൽ ക്രമക്കേടിൽ ഇരുവർക്കും കൃത്യമായ പങ്കുണ്ട് എന്നതിന് ക്രൈംബ്രാഞ്ചിന്റെ പരിശോധനയിൽ തെളിവുകൾ ലഭിച്ചതായാണ് വിവരം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം