കണ്ണൂർ തളിപ്പറമ്പിൽ 14 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

 




തളിപ്പറമ്പ് സ്വദേശിയായ ബത്താലി മുസ്തഫയെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എം ടി ജലജറാണി ശിക്ഷിച്ചത്.

2025 ജനുവരി മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരിയാരം പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന 14 വയസ്സുകാരനെ തളിപ്പറമ്പിലെ ഒരു വീട്ടിൽ വെച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു.സംഭവത്തിൽ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ എ എസ് ഐ സജിഷ ഇരയായ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദിനേശൻ കൊതേരി എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 

കേസിന്റെ വിചാരണ വേളയിൽ പരാതിക്കാരൻ ഉൾപ്പെടെ 12 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം