പയ്യന്നൂർ : ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയാ പേഴ്സൺസ് യൂണിയൻ(IRMU) കണ്ണൂർ ജില്ലാ തല അംഗത്വ വിതരണ ക്യാമ്പയിൻ ഉദ്ഘാടനവും ഐ.ഡി കാർഡ് വിതരണവും സംഘടിപ്പിച്ചു ചാങ്ങിൽ അന്തരാഷ്ട്ര പുരസ്ക്കാര ജേതാവ് ജെപിൻ കൃഷ്ണയെ ആദരിച്ചു
ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയാ പേഴ്സൺസ് യൂണിയൻ(IRMU)
കണ്ണൂർ ജില്ലാ തല അംഗത്വ വിതരണ ക്യാമ്പയിൻ ഉദ്ഘാടനവും ഐ.ഡി കാർഡ് വിതരണവും സംഘടിപ്പിച്ചു ചാങ്ങിൽ അന്തരാഷ്ട്ര പുരസ്ക്കാര ജേതാവ് ജെപിൻ കൃഷ്ണയെ ആദരിച്ചു
പയ്യന്നൂർ: ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ (IRMU) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ തല അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനവും അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണവും വിജയകരമായി പൂർത്തിയാക്കി. പയ്യന്നൂർ ജുജു ഇന്റർനാഷണലിൽ വെച്ച് നടന്ന ചടങ്ങിൽ
സംസ്ഥാന ജനറൽ സെക്രട്ടറി ഡി. ദീപേഷ് ബാബു അംഗത്വ വിതരണ ക്യാമ്പയിനിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കണ്ണൂർ ജില്ലാ പ്രസിഡന്റ് ഗണേഷ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു.
അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തിൽ മൂന്നാം സ്ഥാനം നേടി IRMU കണ്ണൂർ ജില്ലാ യൂണിയന്റെ പെരുമ ഉയർത്തിയ ജില്ലാ ജോയിന്റ് സെക്രട്ടറി ജെപിൻ കൃഷ്ണയെ ചടങ്ങിൽ ആദരിക്കുകയും പുരസ്കാരം സമർപ്പിക്കുകയും ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഉസ്മാൻ അഞ്ചുകുന്ന് പുരസ്കാര സമർപ്പണം നിർവ്വഹിച്ചു.
യൂണിയൻ അംഗങ്ങൾക്കുള്ള ഐ.ഡി കാർഡുകളുടെ വിതരണം സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ നിർവ്വഹിച്ചു. സംഘടനാ റിപ്പോർട്ട് സംസ്ഥാന ജനറൽ സെക്രട്ടറി യു.ടി. ബാബു അവതരിപ്പിച്ചു. മാധ്യമപ്രവർത്തകരും യൂണിയൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിന് ജയേഷ് സ്വാഗതവും കെ.വി പവിത്രൻ നന്ദിയും പറഞ്ഞു.




Comments
Post a Comment