ഇന്ന് മുതൽ മുൻഗണനാ റേഷൻ കാർഡുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം:-മുന്‍ഗണനാ റേഷൻ കാർഡുകൾക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പിഎച്ച്എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി 27 മുതല്‍ അടുത്ത മാസം 17 വരെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള, മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

Comments
Post a Comment