റോഡ് ജാഗ്രതാ സമിതി നിവേദനം നൽകി.

 



മയ്യിൽ: ചൊറുക്കള മുല്ലക്കൊടി മയ്യിൽ വഴി കടന്നു പോകുന്ന മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡ് ജാഗ്രതാ സമിതി തളിപ്പറമ്പ് എം എൽ എ ടി കെ ഗോവിന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി.

സ്ഥലം നഷ്ടപ്പെടുന്ന ഉടമകളുടെ നഷ്ടപരിഹാരം അടിയന്തിരമായി ലഭ്യമാക്കാനും പട്ടയം ലഭിക്കാനുള്ള സ്ഥലമുടമകൾക്ക് വളരെ വേഗത്തിൽ പട്ടയം നൽകുന്നതിനും റോഡുപണി അടിയന്തിരമായി ആരംഭിക്കാനും നിവേദനത്തിലൂടെ റോഡ് ജാഗ്രതാ സമിതി ആവശ്യപ്പെട്ടു. 

ചെയർമാൻ ജിനീഷ് ചാപ്പാടി, വർക്കിംങ് ചെയർമാൻ കെ.സി.രാജൻ മാസ്റ്റർ, കൺവീനർ മോഹൻ കാരക്കീൽ, പി രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം