പാമ്പുരുത്തി പാലം യാഥാർത്ഥ്യമാക്കുക ; പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
മലപ്പുറം : കണ്ണൂർ ജില്ലയിലെ പാമ്പുരുത്തി ദ്വീപിനെ മടത്തികൊവ്വലുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാമ്പുരുത്തി ശാഖ മുസ് ലിം ലീഗ് നേതാക്കൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറിന് നിവേദനം നൽകി. പുതിയ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നേരത്തേ സാധ്യത പഠനം നടത്തുകയും നാട്ടുകാർ സ്ഥലം വിട്ടുനൽകുകയും ചെയ്തിരുന്നു. എന്നാൽ ഫണ്ട് ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പദ്ധതി പാതി വഴിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയതോടെ പുതിയ പാലം എന്ന സ്വപ്നം യഥാർത്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. പുതിയ പാലത്തിന്റെ ആവശ്യകതയെ കുറിച്ച് മന്ത്രിയെ നേതാക്കൾ ബോധ്യപ്പെടുത്തി. പാലം നിർമാണം അനുഭാവപ്പൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.
മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, പാമ്പുരുത്തി ശാഖ പ്രസിഡണ്ട് എം ആദം ഹാജി, ജനറൽ സെക്രട്ടറി കെ.പി അബ്ദുൽസലാം, കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ മൻസൂർ പാമ്പുരുത്തി, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് കുഞ്ഞി, എം അനീസ് മാസ്റ്റർ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.


Comments
Post a Comment