കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു;അപകടം ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ;ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

 


കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരില്‍ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു. കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്. ഭര്‍ത്താവ് ലാലുവിന് ഗുരുതരമായി പൊള്ളലേറ്റു.ലാലുവിനെ കോഴിക്കോട്മെഡിക്കല്‍ കോളജ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെപേരാമ്പ്ര ചെറുവണ്ണൂരില്‍ വച്ചായിരുന്നു അപകടം.


കാറിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ലാലു പെട്ടെന്ന് പുറത്തിറങ്ങി. ഇതിനിടെ കാര്‍പെട്ടെന്ന്ലോക്കായതിനാല്‍ ഗര്‍ഭിണിയായ സോനയ്ക്ക്പുറത്തിറങ്ങാനായില്ല. തുടര്‍ന്ന് വലിയസ്‌ഫോടനശബ്ദത്തോടെകാര്‍പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.



ശബ്ദംകേട്ട്ഓടിയെത്തിയനാട്ടുകാര്‍വെള്ളമൊഴിച്ച്തീഅണയ്ക്കാന്‍ശ്രമിച്ചെങ്കിലുംഫലമുണ്ടായില്ല. ഫയര്‍ഫോഴ്‌സ് എത്തിപൂര്‍ണ്ണമായുംതീഅണച്ചതിന്ശേഷമാണ്കാറിന്റെ പിന്‍സീറ്റില്‍നിന്ന്സോനയുടെമൃതദേഹംകണ്ടെത്തിയത്.അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ലാലുവിനെ സമീപത്തെവയല്‍ക്കരയിലുള്ളതോട്ടില്‍വീണുകിടക്കുന്ന നിലയിലാണ്നാട്ടുകാര്‍കണ്ടെത്തിയത്. അപ്പോഴും വസ്ത്രം കത്തിക്കൊണ്ടിരിക്കുന്നനിലയിലായിരുന്നു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..