കണ്ണൂർ : മൂന്നുപെരിയയിൽ കെ എസ് ആർ ടി സി ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ ദാരുണമായി മരിച്ചു

 


പെരളശേരി : കണ്ണൂർ - കൂത്തുപറമ്പ റോഡിലെ മൂന്ന് പെരിയയിൽ കെ എസ് ആർ ടി സി ബസിടിച്ച് മധ്യവയസ്ക്കനായ സ്‌കൂട്ടർ യാത്രക്കാരൻ ദാരുണമായി മരിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം. മകൾ ഓടിച്ച സ്‌കൂട്ടറിന് പിന്നിലിരുന്ന് സഞ്ചരിച്ച യാത്രക്കാരനാണ് മരിച്ചത്. കണ്ണൂരിൽ നിന്നും വരികയായിരുന്നു ഇരുവരും. മൂന്ന് പെരിയ വായനശാലയ്ക്കു മുൻപിൽ വെച്ച് പുറകിലെത്തിയ

കെ. എസ് ആർ ടി സി ബസ് ഇവരെ മറികടക്കുന്നതിനിടെ റോഡ് അരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്കും ബസിനും ഇടയിൽ ഇരുവരും പെട്ടു പോവുകയും ബസിൻ്റെ പിൻഭാഗം ഇടിച്ചു പിതാവ് അടിയിൽ വീഴുകയായിരുന്നു .ഇതു കണ്ട് ഓടിയെത്തിയ നാട്ടുകാർ കാൽ മണിക്കൂറിലേറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളുടെ പരുക്ക് സാരമുളളതല്ലെന്നാണ് വിവരം. 


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..